വിശാഖപട്ടണം വിഷവാതകചോര്‍ച്ച: മരണം 11 ആയി, വിദഗ്ധസംഘത്തെ അയക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഹൈദരാബാദ്: വിശാഖ പട്ടണത്ത് പോളിമര്‍ കമ്പനിയിലെ രാസവാതക ചോര്‍ച്ചയില്‍ മരണം പതിനൊന്നായി.വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇതില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
https://twitter.com/ANI/status/1258327826287206402
അതേ സമയം വിശാഖപട്ടണത്തെക്ക് വിദഗ്ധ സംഘത്തെ അയക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ദുരിതാശ്വസ രക്ഷാ പ്രവര്‍ത്തനത്തിന് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി പ്രാധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പികെ മിശ്ര അറിയിച്ചു.പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്‍ഡിഎംഎ,എന്‍ഡിആര്‍എഫ് എയിംസ് ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്തു.
ആര്‍.ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമെര്‍ ഫാക്ടറിയിലാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വാതക ചോര്‍ച്ച ഉണ്ടായത്. സ്റ്റെറീന്‍ വാതകമാണ് ഫാക്ടറിയല്‍ നിന്ന് ചോര്‍ന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട് ഫാക്ടറി ബുധനാഴ്ച്ചയാണ് തുറന്നത്.
അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷ വാതകം ചോര്‍ന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. പുറത്തിറങ്ങിറങ്ങുന്നവര്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീണുകിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."