സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഹരിപ്പാട്: സി.പി.ഐ ആറാട്ടുപുഴ ലോക്കല്‍ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാമഞ്ചേരി ബ്രാഞ്ചിലെ ലോക്കല്‍ കമ്മറ്റി മെമ്പറും ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പടെ 20 ഓളം പാര്‍ട്ടിഅംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ ഇരുന്നൂറോളം പേര്‍ പാര്‍ട്ടി വഞ്ചനയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
അനുഭാവികളെ വിശ്വാസത്തിലെടുക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ നേതൃത്വത്തിന് കഴിയുന്നില്ല എന്നും, എസ്.എന്‍ നഗറില്‍ സഖാവ് ഇടമണ്‍ ഗോപാലന്‍ സ്മാരക വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കാമെന്നും, പുതിയ റേഷന്‍കട രാമഞ്ചേരിയില്‍ അനുവദിപ്പിക്കാമെന്നും നല്‍കിയ വാഗ്ദാനം പാലിച്ചില്ല,, രാമഞ്ചേരി കയര്‍ വ്യവസായ സംഘം തെരഞ്ഞെടുപ്പില്‍ നേതൃത്വം വരുത്തിയ പിഴവ്മൂലം 4 പേരുടെ പത്രികകള്‍ തള്ളി പോകുകയും ഇതു തെരഞ്ഞെടുപ്പ് പരാജയത്തിന് ഇടയാക്കുകയും ചെയ്‌തെന്നും ക്ഷീരവകുപ്പിന് കീഴില്‍ ഉള്ള ആറാട്ടുപുഴ മില്‍ക്ക് സപ്ലൈ സഹകരണ സംഘം, പാല്‍ ഉല്‍പാദകര്‍ കുടുതലുള്ള രാമഞ്ചേരിയില്‍ പുനരാരംഭിക്കണമെന്ന ആവശ്യം നിരാകരിച്ചതും പാര്‍ട്ടി വിടാന്‍ കാരണമായതായി ബ്രാഞ്ചു് സെക്രട്ടറി ശ്രീഭദ്രന്‍ പറഞ്ഞു.
ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ലോക്കല്‍ കമ്മറ്റിയുടേയും, നേതാക്കളുടേയും പ്രവര്‍ത്തനങ്ങളോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ ആണ് സി.പി.ഐ വിട്ട് ഇന്‍ഡ്യന്‍നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് .
27 ന് രാമഞ്ചേരിയല്‍ നടക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല എം.എല്‍ .എ,, ഡി.സി.സി പ്രസിഡന്റ് അഡ്വ: എം. ലിജ്യു രാജ് മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍ തോമസ്, എം.എം.ബഷീര്‍,വിനോദ് കുമാര്‍, എസ്. ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."