സര്‍ക്കാരിന് അഭിനന്ദനം; ജില്ലയുടെ വികസനം സമഗ്രമാക്കും: സി.പി.എം
കല്‍പ്പറ്റ: വയനാടിന്റെ സമഗ്രവികസനത്തിന് പ്രഥമ ബജറ്റില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. എല്ലാ മേഖലകളുടെയും വികസനത്തിന് ബജറ്റില്‍ പദ്ധതിയും തുകയുമുണ്ട്. വന്യമൃഗശല്യം പരിഹരിക്കാന്‍ നൂറ് കോടി അനുവദിച്ചത് വയനാടിന് ഏറെ ഗുണകരമാകും. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതും സ്‌പൈസസ് പാര്‍ക്ക് ആരംഭിക്കുന്നതും കാര്‍ഷിക മേഖലക്ക് കരുത്ത് പകരും. കുരുമുളക് പുനരുദ്ധാരണത്തിന് 10 കോടിയുണ്ട്. കബനി നദിയിലെ ജലവിനിയോഗത്തിന് 10 കോടി അനുവദിച്ചത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ബജറ്റ് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്.
അഹാഡ്‌സ് മോഡല്‍ ഭവന പദ്ധതി, പി കെ കാളന്‍ കുടുംബ പദ്ധതി, ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് 42 കോടി തുടങ്ങിയവ ഗോത്ര വിഭാഗങ്ങളുടെ ജീവിത നിലവാരവും സാമൂഹ്യ സുരക്ഷിതത്വവും ഉയര്‍ത്തും. വിവിധ പദ്ധതികള്‍ ജില്ലക്ക് അനുവദിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്ത എംഎല്‍എമാരായ സി കെ ശശീന്ദ്രനെയും ഒ ആര്‍ കേളുവിനേയും സെക്രട്ടറിയറ്റ് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."