HOME
DETAILS
MAL
റോഡില്‍ പ്രതിഷേധിച്ച അതിഥി തൊഴിലാളികളെ പൊലിസ് വിരട്ടിയോടിച്ചു
backup
May 08 2020 | 03:05 AM
മൂവാറ്റുപുഴ: സ്വദേശത്തേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് റോഡില്‍ തടിച്ചു കൂടിയ അതിഥി തൊഴിലാളികളെ പോലിസ് വിരട്ടിയോടിച്ചു.
ഇന്നലെ രാവിലെ പത്തോടെ മൂവാറ്റുപുഴ മാര്‍ക്കറ്റിനു സമീപമാണ് ആദ്യം തമ്പടിച്ചത്. തങ്ങളുടെ സുഹൃത്തുക്കള്‍ നാട്ടിലേക്ക് പോയെന്നും തങ്ങള്‍ക്കും പോകാനുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറോളം വരുന്ന ബംഗാള്‍ സ്വദേശികള്‍ തടിച്ചുകൂടിയത്.
മാര്‍ക്കറ്റില്‍ തമ്പടിച്ച ഇവരെ പൊലിസ് വിരട്ടിയോടിച്ചു. അല്പസമയത്തിനു ശേഷം ഇവര്‍ ബി.ഒ.സി ജംഗ്ഷനില്‍ വീണ്ടും കൂട്ടംകൂടി. പൊലിസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."