സാമ്പത്തിക ബാധ്യത; പൂനെ സിറ്റി ഇനിയുണ്ടാവില്ലെന്ന്
പൂനെ: സാമ്പത്തിക ബാധ്യത കാരണം ഐ.എസ്.എല്‍ ടീമായ പൂനെ സിറ്റി എഫ്.സി കളി നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ക്ലബില്‍നിന്ന് പിരിഞ്ഞ് പോവുന്നതുമായി ബന്ധപ്പെട്ട് പരിശീലകന്, കളിക്കാര്‍ എന്നിവരോട് മാനേജ്മെന്റ് സംസാരിച്ചുവെന്നാണ് വിവരങ്ങള്‍. ടീമില്‍ കളിക്കുന്ന ഇന്ത്യക്കാരും വിദേശികളുമായ താരങ്ങളെ ഒഴിവാക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. പൂനെയിലെ ആശിഖ് കുരുണിയന്, വിദേശ താരമായ മാഴ്സലീഞ്ഞോ എന്നിവര്‍ക്ക് അടുത്ത സീസണില്‍ പുതിയ ക്ലബുകളെ തേടേണ്ടി വരും.
കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു വലയുന്ന ടീമിന് ഇതല്ലാതെ ഇനി മറ്റു വഴികളില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ആലോചിച്ചിരുന്നു. എന്നാല്‍ ഐ.എസ്.എല്‍ ടീമായതിനാല്‍ സൂപ്പര്‍ കപ്പില്‍ കളിക്കേണ്ട@ത് അനിവാര്യമായതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഫ@ണ്ട് ശേഖരണത്തിനായി ക്ലബ് പുതിയ നിക്ഷേപകരെ തേടുകയും ചെയ്തിട്ടുണ്ട്. 22 പോയിന്റുമായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പൂനെ ഈ സീസണില്‍ മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."