HOME
DETAILS
MAL
പൊലിസിലെ ദാസ്യപ്പണി: പി.വി രാജുവിനെതിരെ അന്വേഷണം
backup
June 20 2018 | 11:06 AM
തിരുവനന്തപുരം: പൊലിസിലെ ദാസ്യപ്പണി ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. എസ്.എപി ബറ്റാലിയന് ക്യാംപ് കമാന്‍ഡന്റ് പി വി രാജുവിനെതിരെ അന്വേഷണത്തിന് ഉത്തരവായി. ബറ്റാലിയന് ഐ ജി ജയരാജ് ആരോപണം അന്വേഷിക്കും.
രാജുവിനെതിരെ ക്യാംപ് ഫോളോവേഴ്സിലെ ദിവസക്കൂലിക്കാരായ രണ്ട് പൊലിസുകാര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു.
രാജുവിന്റെ വീട്ടില്‍ ടൈല്‍സ് പാകാനായി നാലു പേരെ നിയോഗിച്ചെന്നാണ് പരാതി. പിന്നീട് പൊലിസിലെ ദാസ്യപ്പണി വിവാദം പുറത്തുവന്നതോടെ തങ്ങളെ പറഞ്ഞയക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."