HOME
DETAILS
MAL
ഒരു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി നഷ്ടമായത് പത്തരലക്ഷം വിദേശികള്‍ക്ക്
backup
March 04 2019 | 21:03 PM
ജിദ്ദ: ഒരു വര്‍ഷത്തിനുള്ളില്‍ സഊദിയില്‍ പത്തരലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വകാര്യമേഖലയില്‍നിന്ന് മാത്രമുള്ള കണക്കാണിത്. സ്വദേശികള്‍ ഉള്‍പ്പെടെ ആകെ പതിമൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
ഒരു വര്‍ഷത്തിനിടെ 13,30,000ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സഊദികളുടെ എണ്ണത്തില്‍ 2,78,000 കുറവുണ്ടായി.
കഴിഞ്ഞവര്‍ഷം അവസാനത്തെ കണക്കുപ്രകാരം പതിനേഴു ലക്ഷം സഊദികള്‍ ആണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. 64,000ത്തോളം സ്വദേശി വനിതകള്‍ക്ക് ഈ കാലയളവില്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ വിദേശ വനിതകളുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറ് വര്‍ധിച്ചു. നിലവില്‍ 5,42,000 സ്വദേശി വനിതകളും 2,14,200 വിദേശ വനിതകളും ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."