കരുനാഗപ്പള്ളിക്ക് പ്രത്യേക പരിഗണന ലഭിച്ചു: ആര്‍.രാമചന്ദ്രന്‍
കൊല്ലം: സംസ്ഥാന ബജറ്റില്‍ കരുനാഗപ്പള്ളി മണ്ഡലത്തിന് പ്രത്യേക പരിഗണന ലഭിച്ചത് സ്വാഗതാര്‍ഹമാണെന്ന് ആര്‍ രാമചന്ദ്രന്‍ എംഎല്‍എ.
പൊതുജനങ്ങളുടെ ചിരകാലാഭിലാഷമായ മാളിയേക്കല്‍ റയില്‍വേ മേല്‍പാലം, ഓച്ചിറ റയില്‍വേ അണ്ടര്‍ ബ്രിഡ്ജ് എന്നിവയ്ക്ക് ബജറ്റില്‍ തുക നീക്കിവച്ചു. കരുനാഗപ്പള്ളി - ശാസ്താംകോട്ട പാതയില്‍ മാളിയേക്കല്‍ ഭാഗത്താണ് മേല്‍പാലം നിര്‍മ്മിക്കുന്നത്. ഓച്ചിറ-ചൂനാട് പാതയിലെ റയില്‍വേ കാവല്‍പുരയ്ക്ക് സമീപമാണ് അണ്ടര്‍ ബ്രിഡ്ജ് സ്ഥാപിക്കുക. ഈ ഭാഗങ്ങളിലെല്ലാം റയില്‍വേ കാവല്‍പുരയ്ക്ക് സമീപം വാഹനങ്ങളുടെ നീണ്ടനിരയാണ് ഓരോ ട്രെയിന്‍ കടന്നുപോകുമ്പോഴും ഉണ്ടാകുക. ഇതിന് പരിഹാരമുണ്ടാകുന്നതോടെ സുഗമമായ ഗതാഗതം സാധ്യമാകും.
പുതിയകാവ് - ഭരണിക്കാവ് റോഡില്‍ ചിറ്റുമൂലയിലും മേല്‍പാലത്തിന് ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. കരുനാഗപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് സ്ഥാപിക്കാനാവശ്യമായ തുക ഈ ബജറ്റില്‍ തന്നെ വകകൊള്ളിക്കുമെന്ന പ്രതീക്ഷയും എം.എല്‍.എ പ്രകടിപ്പിച്ചു.
കശുവണ്ടിമേഖലയെ നിരാശപ്പെടുത്തി: ശ്യാംകുമാര്‍
കൊല്ലം: സംസ്ഥാന ബജറ്റില്‍ നൂറുകോടി രൂപ മാത്രം കശുവണ്ടി മേഖലക്ക് അനുവദിച്ച പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ നിരാശരാക്കിയെന്ന് ബി.ജെ.പി. ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി എം.എസ് ശ്യാംകുമാര്‍.
കശുവണ്ടിമേഖലയില്‍ അഞ്ഞൂറു കോടി രൂപയുടെ അഴിമതിയാണു കഴിഞ്ഞ പത്തു വര്‍ഷക്കാലമായി നടന്നത്. തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും ആനൂകൂല്യങ്ങളും കുടിശികയാണ്. കശുവണ്ടി ഫാക്ടറികള്‍ ഒമ്പതുമാസമായി പ്രവര്‍ത്തിക്കുന്നില്ല. അടിയന്തരമായി വിഹിതം വര്‍ധിപ്പിച്ചു കശുവണ്ടിമേഖലയെ രക്ഷിക്കാന്‍ ധനമന്ത്രി തയാറാകണം. കശുവണ്ടിതൊഴിലാളികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ഇടതുപക്ഷവും തൊഴിലാളിവഞ്ചനയാണു കാണിക്കുന്നതെന്നും ശ്യാംകുമാര്‍ പറഞ്ഞു.
കാര്‍ഷികമേഖലയെ അവഗണിച്ച ബജറ്റ്
കൊല്ലം: പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കേരളത്തിന്റെ കാര്‍ഷികമേഖലയെ അവഗണിച്ചതായി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. നാളീകേര കര്‍ഷകര്‍ക്കും നാണ്യവിള കര്‍ഷകര്‍ക്കും ബജറ്റില്‍ ഒരാനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല. ബജറ്റ് കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ക്കുവാനിടയാക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."