ഭാര്യയെയും കുഞ്ഞിനെയും ബന്ധുവായ യുവതിയെയും കാണാനില്ലെന്ന് പരാതി
കരുനാഗപ്പള്ളി(കൊല്ലം): ഭാര്യയേയും കുഞ്ഞിനെയും ബന്ധുവായ യുവതിയെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. കുലശേഖരപുരം നീലികുളം പ്രശാന്തിന്റെ ഭാര്യ അര്‍ച്ചന (23), ഇവരുടെ ഒന്നര വയസുള്ള മകള്‍ അനുപ്രിയ, അര്‍ച്ചനയുടെ മാതൃസഹോദരന്റെ മകളായ മാന്നാര്‍ തെക്കേ കണ്ണിമേല്‍ തറയില്‍ അഖില (18) എന്നിവരെയാണ് കാണാതായത്.
ഈമാസം 14 ന് ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രശാന്ത് ഭാര്യയേയും കുഞ്ഞിനേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍ വീടുകളിലും ബന്ധു വീടുകളിലും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഭാര്യവീടായ മാന്നാറില്‍ അന്വേഷിച്ചപ്പോഴാണ് അവിടെയുള്ള യുവാക്കള്‍ക്കൊപ്പം യുവതികള്‍ കുഞ്ഞുമായി കടന്ന് കളഞ്ഞെന്ന് അറിഞ്ഞത്.
സമീപവാസികളായ ശിവകുമാര്‍, അരുണ്‍ എന്നിവരോടൊപ്പം യുവതികള്‍ പോയെന്നാണ് പരാതി. ഇതുസംബന്ധിച്ച് അഖിലയുടെ മാതാവും പത്തനംതിട്ട മാന്നാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാക്കളില്‍ ഒരാള്‍ ബാഗുകളുമായി ഇരമത്തൂരില്‍ നിന്നും കാറില്‍ കായംകുളം ഭാഗത്തേക്ക് വന്നിരുന്നതായും അവിടെ നിന്ന് തിരുവല്ലയിലേക്കും പോയെങ്കിലും പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല.
പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല. എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കിയ പ്രശാന്ത് ഇത് സംബന്ധിച്ച് ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."