HOME
DETAILS
MAL
ധോണിയുടെ ഭാര്യയ്ക്കും വേണം തോക്ക്
backup
June 20 2018 | 18:06 PM
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്നായകന് മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷിസിങ് റാവത്ത് ആയുധ ലൈസന്‍സിന് അപേക്ഷ നല്കി. ജീവന് ഭീഷണിയുള്ളതിനെ തുടര്‍ന്നാണ് അപേക്ഷ. പിസ്റ്റള്‍ അല്ലെങ്കില്‍ 0.32 റിവോള്‍വര്‍ കൈയില്‍ സൂക്ഷിക്കാനാണ് സാക്ഷി അപേക്ഷ നല്‍കിയത്. വീട്ടില്‍ ഒറ്റയ്ക്കാണ് താമസമെന്നും യാത്ര പോവുന്നത് തനിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് സാക്ഷി തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്. എത്രയും പെട്ടെന്ന് ലൈസന്‍സ് അനുവദിക്കണമെന്നും സാക്ഷി അധികൃതരോട് ആവശ്യപ്പെട്ടു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ധോണി 2008ല്‍ ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."