യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നു പേര് പിടിയില്‍
ചടയമംഗലം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയശേഷം ജനനേന്ദ്രിയത്തില്‍ മുളകുതേച്ചസംഭവത്തില് മൂന്നുപേരെ ചടയമംഗലം പൊലിസ് അറസ്റ്റ് ചെയ്തു. തട്ടത്തുമല അജിഭവനില്‍ രഞ്ജിത്ത്(28), തട്ടത്തുമല ചരുവിളപുത്തന്‍വീട്ടില്‍ അന്‍സര്‍(27), കാരേറ്റ് പുളിമാത്ത് ആതിരഭവനില്‍ അനൂപ്(23) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ കിളിമാനൂര്‍ സ്വദേശി ഹാരിസ്(28) ഒളിവിലാണ്. വെമ്പായം തെക്കട ഷാന്ഭവനില് മുഹമ്മദ് ഷാനെ(27) തട്ടിക്കൊട്ടുക്കൊണ്ടുപോയി മര്‍ദിച്ചശേഷം ജനനേന്ദ്രിയത്തില്‍ മുളക് അരച്ചുതേച്ച സംഭവത്തിലാണ് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തത്.
കാര്‍ വാടകയിനത്തില്‍ 4000 രൂപ ഇയാള്‍ക്ക് കൊടുക്കാനുണ്ടായതിനെ തുടര്‍ന്ന് ഹാരിസും മറ്റുള്ളവരും ചേര്‍ന്ന് കഴിഞ്ഞദിവസം നിലമേലില്നിന്നും ഷാനെ തട്ടിക്കൊണ്ടുക്കൊണ്ടുപോവുകയായിരുന്നു. കിളിമാനൂരിലെ വീട്ടില്‍ വച്ചാണ് ഇയാളെ വിവസ്ത്രനാക്കിയശേഷം കാന്താരിമുളകരച്ച് ജനനേന്ദ്രിയത്തില്‍ തേച്ചത്. ബോധം തെളിഞ്ഞപ്പോള്‍ മൊബൈല്‍ഫോണിലൂടെ ഇയാള്‍ മറ്റ് സുഹൃത്തുക്കളെ വിവരം അറിയിച്ചാണ് രക്ഷപെട്ടത്. ഷാന്‍ കിളിമാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം റൂറല്‍ എസ്.പി എസ് സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം കടയ്ക്കല്‍ സി.ഐ സാനി, ചടയമംഗലം എസ്.ഐ സാജു എസ് ദാസ്, എ.എസ്.ഐ അജിത്ത് കുമാര്‍, സീനിയര്‍ സി.പി.ഓമാരായ ശ്രീകുമാര്‍, ജഹാംഗീര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."