HOME
DETAILS
MAL
അഫ്ഗാന് ആരോഗ്യമന്ത്രിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
backup
May 08 2020 | 12:05 PM
കാബൂള്‍: അഫ്ഗാനിസ്ഥാന് ആരോഗ്യമന്ത്രിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഫിറോസുദ്ദീന്‍ ഫിറോസിന് കൊവിഡ് സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച്ചയാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
സ്ഥിരീകരിച്ച 3700 കേസുകളില്‍ 100 മരണങ്ങളാണ് അഫ്ഗാനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ 24 മണിക്കൂറിനുള്ളില്‍ 215 പുതിയ കൊറോണ വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് 270,000 അഫ്ഗാനികള്‍ ഇറാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ മടങ്ങിയെത്തിയവര്‍ യാതൊരു പരിശോധനയും കൂടാതെയാണ് അവരുടെ നാട്ടിലേക്ക് മടങ്ങുന്നത്. ഇത് വലിയരീതിയില്‍ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."