HOME
DETAILS

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: ദുരന്തവാര്‍ഷികം ഇന്ന്; ഭീതിവിട്ടൊഴിയാതെ പരവൂര്‍

  
backup
April 09 2017 | 18:04 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f-15


പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്നു ഒരാണ്ട് തികയുമ്പോഴും പരവൂരുകാരുടെ ഭീതി വിട്ടൊഴിയുന്നില്ല. എവിടെയെങ്കിലും വെടിയൊച്ച കേട്ടാല്‍ ഇന്നും നാട്ടുകാര്‍ നടുങ്ങും. അത്രയ്ക്ക് വേദനയാണ് ആ ദുരന്തം പരവൂരുകാര്‍ക്ക് സമ്മാനിച്ചത്. ദുരന്തവാര്‍ഷികം എത്തുംമുമ്പേ ആയിരുന്നു ഇത്തവണ മീനഭരണി ഉത്സവം. എങ്കിലും വിറങ്ങലിച്ച മനസുമായിട്ടായിരുന്നു ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നത്.
ആഘോഷവും ആര്‍ഭാടവും കലാപരിപാടികളും ഒക്കെ പൂര്‍ണമായും ഒഴിവാക്കി ആചാരപരമായ പൂജകളിലൂടെയായിരുന്നു ഇത്തവണത്തെ മീനഭരണി കൊണ്ടാടിയത്. വെടിക്കെട്ടില്‍ തകര്‍ന്ന കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് ബീമും തുരുമ്പടുത്ത കമ്പികളും ഇപ്പോഴും ദുരന്തത്തിന്റെ സ്മാരകമായി നില്‍ക്കുന്നുണ്ട്. ദുരന്തത്തിനു മുമ്പുവരെ ദിവസവും രാവിലെ നട തുറക്കുന്നത് ആചാരവെടി മുഴക്കിയായിരുന്നു. എന്നാല്‍ പിന്നീട് ഇതു നിര്‍ത്തുകയായിരുന്നു.
ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കൊട്ടാരത്തില്‍ മാത്രമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. പെയിന്റടിച്ച് പുതുമോടിയിലാണ് കൊട്ടാരം. കൊട്ടാരത്തോട് അനുബന്ധിച്ച് നീല ടാര്‍പോളിന്‍ കൊണ്ട് നിര്‍മിച്ച ടെന്റ് പൊലിസിന്റെ താത്ക്കാലിക ക്യാംപാണ്. ദുരന്തംദിവസം മുതല്‍ ഇവിടെ പൊലിസ് കാവലുണ്ട്.
പൊലിസിന്റെ നിയന്ത്രണത്തിലായിരുന്ന സ്‌ഫോടനം നടന്ന കമ്പപ്പുരക്ക് ഇപ്പോള്‍ നിയന്ത്രണമൊന്നുമില്ല. സമീപത്തെ പി.പി.എ.സി ക്ലബിന്റെ കെട്ടിടം ബന്ധപ്പെട്ടവര്‍ പുതുക്കി പണിതു. തൊട്ടടുത്തുള്ള ഗുരുമന്ദിരവും ഇപ്പോള്‍ പൂര്‍വ സ്ഥിതിയിലാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രപരിസരത്തെ നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. കുറെയൊക്കെ അറ്റകുറ്റപ്പണികള്‍ നടത്തി ശരിയാക്കി. ചില വീടുകളുടെ മേല്‍ക്കൂരയില്‍ ഇപ്പോഴും ടാര്‍പോളിന്‍ വിരിച്ചിരിക്കയാണ്. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരാന്‍ പ്രാര്‍ഥനയും മറ്റ് ചടങ്ങുകളും പുറ്റിങലും പരിസരത്തും ഇന്നലെ മുതല്‍ നടന്നുവരികയാണ്. മരിച്ചവരുടെ ബന്ധുക്കളടക്കം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് മരിച്ചുജീവിക്കുന്ന നിരവധിപേരുണ്ട് ഇന്നും. ആദ്യം ആശുപത്രി ചികിത്സ സര്‍ക്കാര്‍ വഹിച്ചിരുന്നെങ്കിലും തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് അധികമാളുകളും. ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ കണ്ട് മാനസികമായി തകര്‍ന്നവരും നാട്ടിലുണ്ട്. ഇപ്പോഴും ഇവര്‍ക്ക് കൗണ്‍സിലിങ് നടത്തുന്നുണ്ട്. ഒരു വിദ്യാര്‍ഥിനിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ സ്വരൂപിച്ച പണം കഴിഞ്ഞ ദിവസം പരവൂരില്‍ നടന്ന ചടങ്ങില്‍ കൈമാറിയിരുന്നു.
യു.കെ മലയാളി അസോസിയേഷന്‍, യു.കെ ശ്രീനാരായണഗുരു മിഷന്‍, യു.കെ കേരള കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് 4.5 ലക്ഷം രൂപയാണ് നല്‍കിയത്. പരവൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ധനസഹായ വിതരണ ചടങ്ങില്‍ വ്യാപാരി വ്യവസായി പരവൂര്‍ യൂണിറ്റ് ഭാരവാഹികളും പുറ്റിങ്ങല്‍ ദേവസ്വം ഭാരവാഹികളും പങ്കെടുത്തു. കോണ്‍ഗ്രസ് പരവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥനയും സൗജന്യ മെഡിക്കല്‍ ക്യാംപും ഇന്ന് സംഘടിപ്പിക്കും.
രാവിലെ 8.30നു പുറ്റിങ്ങല്‍ കിഴക്കേ ആല്‍ത്തറയ്ക്കു സമീപത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും.  തുടര്‍ന്നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ  കൊല്ലം കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാംപും നടക്കും. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. അനുസ്മരണത്തിന്റെ ഭാഗമായി പരവൂരിലെ വിവിധ പൊതുസ്ഥലങ്ങളില്‍ 110 വൃക്ഷതൈകള്‍ ദിവസം നടും. വൈകിട്ട് അഞ്ചിനു സര്‍വമതപ്രാര്‍ഥനയും അനുസ്മരണവും നടത്തും. പരിപാടി മുന്‍മന്ത്രി സി.വി.പത്മരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ദുരന്തത്തില്‍ മരണപ്പെട്ടവരെ അനുസ്മരിച്ചുകൊണ്ട് 110 ദീപങ്ങള്‍ തെളിക്കും.
ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും ഗുരുതരമായി പരുക്കേറ്റവര്‍ക്കും പ്രധാനമന്ത്രി പരവൂരില്‍ എത്തി പ്രഖ്യാപിച്ച തുകയും ലൂലുഗ്രൂപ്പ് ഉടമ യൂസഫലി ജില്ലാ കലക്ടറെ ഏല്‍പിച്ച തുകയും ഉടന്‍ വിതരണം ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago