നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് ഒരാള്‍ ചാടിപ്പോയി
കാട്ടാക്കട : നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് ഒരാള്‍ ചാടിപ്പോയി. കഴിഞ്ഞ ദിവസം തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോമ്പ പിടിച്ചെടുത്തതിന് പിന്നാലെയാണ് സംഭവം. ബംഗാള്‍ ജല്പൈഭുരി ജെ തൗല്ഹാള്ടി സ്വദേശി മിന്റു (36 )എന്ന അബ്ദുള്‍ റാസ്സക് ആണ് രക്ഷപ്പെട്ടത്. അഞ്ചല്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ കൊലപാതകക്കേസിലെ ജീവപര്യന്തം പ്രതിയാണ് ഇയാള്‍.
ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. അന്നു രാത്രി ഇയാളുള്‍പ്പടെ മൂന്നു പേരില്‍ നിന്നു ജയില്‍ അധികൃതര്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂവരെയും ഓഫിസില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നതിനിടെയാണ് മിന്റു ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. മൊബൈല്‍ ഫോണ്‍ പിടികൂടിയതിനാല്‍ നടപടി ഉണ്ടാകുമെന്നും തുറന്ന ജയിലില്‍ നിന്നും പൂജപ്പുരയിലോ വിയൂരിലേക്കോ മാറ്റുമെന്നുമുള്ള ഭയം കാരണമായിരിക്കാം രക്ഷപ്പെട്ടതാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത് .ജയില്‍ അധികൃതര്‍ നെയ്യാര്‍ഡാം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."