HOME
DETAILS
MAL
കൊവിഡ് കഴിഞ്ഞാല്‍ ജനന സീസണ്; കൂടുതല്‍ കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍
backup
May 09 2020 | 03:05 AM
വാഷിങ്ടണ്‍: ലോകത്തെ നടുക്കിയ കൊവിഡ് മഹാമാരിക്കു പിന്നാലെ, ഇനി വരാന്‍ പോകുന്നത് ജനന സീസണെന്ന് യുനിസെഫിന്റെ മുന്നറിയിപ്പ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ലോകത്ത് 116 ദശലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് യൂനിസെഫ് പറയുന്നത്. ഇതില്‍ കൂടുതല്‍ ജനനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക ഇന്ത്യയിലാണ്.
കൊവിഡ് പ്രതിസന്ധി കാരണം രാജ്യങ്ങള്‍ അടച്ചിട്ടതും ജനങ്ങള്‍ വീട്ടില്‍ കഴിയുന്നതും കാരണമായാണ് ഇത്രയേറെ കുഞ്ഞുങ്ങള്‍ ജനിക്കാനിരിക്കുന്നതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. വിഷയത്തില്‍, മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ വേണ്ടതെല്ലാം ചെയ്യണമെന്നും യുനിസെഫ് നിര്‍ദേശിക്കുന്നുണ്ട്. ലോകത്തെ 116 ദശലക്ഷം ജനനങ്ങളില്‍ 20.1 ദശലക്ഷവും ഇന്ത്യയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ചൈനയില്‍ 13.5 ദശലക്ഷം, നൈജീരിയയില്‍ 6.4 ദശലക്ഷം, പാകിസ്താനില്‍ അഞ്ചു ദശലക്ഷം, ഇന്തോനേഷ്യയില്‍ നാലു ദശലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയ്ക്കു തൊട്ടുപിറകിലുള്ള രാജ്യങ്ങള്‍. യുനൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്ത് ജനിച്ച 114 ദശലക്ഷംകുട്ടികളില് 27.2 ദശലക്ഷവും ഇന്ത്യയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."