സി. പി. എമ്മില്‍ ഏഴുപേര്‍ വീണ്ടും ജനവിധി തേടും: പി. കരുണാകരന് സീറ്റില്ല
തിരുവനന്തപുരം: ഏഴ് സിറ്റിംങ് എം.പിമാരില്‍ ആറ് പേര്‍ക്കും വീണ്ടും അവസരം നല്‍കി സി.പി. എം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുമ്പോള്‍ ഏഴ് പേര്‍ തുടര്‍ന്നും മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശമാണ് യോഗത്തിലുണ്ടായത്.
കാസര്‍ഗോഡ് പി കരുണാകരന്‍ മത്സരിക്കില്ല. പകരം കെ.പി സതീഷ് ചന്ദ്രന്റെ പേരിനാണ് മുന്‍ തൂക്കം. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെതിരേ കെ.എന്‍ ബാലഗോപാലാണ് രംഗത്തുണ്ടാവുക.
ചാലക്കുടിയില്‍ നടന്‍ ഇന്നസെന്റിനെ മത്സരിപ്പിക്കാനും തീരുമാനമായി. ജെ.ഡി.എസില്‍ നിന്ന് കോഴിക്കോട് സീറ്റ് ഏറ്റെടുത്ത് 16 സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.
കണ്ണൂരില്‍ പി.കെ ശ്രീമതി മത്സരിക്കും. പാലക്കാട് എം.ബി രാജേഷും, ആലത്തൂരില്‍ പി.കെ ബിജുവും, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും, ആറ്റിങ്ങല്‍ എ സമ്പത്തും വീണ്ടും ജനവിധി തേടും.
ഇന്നസെന്റിനെ ചാലക്കുടിയില്‍ മത്സരിപ്പിക്കണോ എറണാകുളത്തേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ ആദ്യം ചര്‍ച്ച നടന്നിരുന്നു. പിന്നീട് അദ്ദേഹത്തിനുതന്നെ അവസരം നല്‍കാനാണ് തീരുമാനമുണ്ടായത്.
നാളെ ചേരുന്ന പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം പുരോഗമിക്കുകയാണ്. അതിനിടെ ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെയോടെ
പൂര്‍ത്തിയാക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
കോട്ടയം സീറ്റ് ജെ.ഡി.എസില്‍ നിന്നും സീറ്റു വാങ്ങി ഇത്തവണ സി.പി.എം തന്നെ മത്സരിക്കും. എന്‍.സി.പി, ലോക്താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് അടക്കം ആര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം നേതൃതലത്തിലുള്ളത്. എറണാകുളത്ത് പി. രാജീവിനെയാണ് അവസാനനിലയില്‍ പരിഗണിക്കുന്നത്. കോട്ടയത്ത് ഡോ. സിന്ധു മോളും മലപ്പുറത്ത് വി.പി സാനുവും വടകരയില്‍ വി. ശിവദാസനും കോഴിക്കോട് എ പ്രദീപ് കുമാറോ മുഹമ്മദ് റിയാസോ ആണ് പരിഗണനയിലുള്ളത്.
ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് അരൂര്‍ എം.എല്‍.എ എ.എം ആരിഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ യോഗം തീരുമാനിച്ചു. ജനതാദളിന്റെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വടകരയോ കോഴിക്കോടോ ലഭിക്കണമെന്നതാണ് അവരുടെ ആവശ്യം. എന്നാല്‍ കോഴിക്കോട് ഡി.വൈ.എഫ് ഐ നേതാവ് മുഹമ്മദ് റിയാസിനെയോ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എം.എല്‍.എ എ. പ്രദീപ് കുമാറിനെയോ ഇറക്കി മണ്ഡലം പിടിക്കാനാണ് സി.പി.എം ശ്രമം.സീറ്റ് സംബന്ധിച്ച് വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."