HOME
DETAILS
MAL
രാമഞ്ചിറ പാലത്തിനു പത്തു കോടി
backup
July 09 2016 | 07:07 AM
ചെറുവത്തൂര്‍: തേജസ്വിനി പുഴക്കു കുറുകെ രാമഞ്ചിറയില്‍ റോഡ് പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ ജനം. പത്തുകോടി രൂപയാണ് ബജറ്റില്‍ പാലം നിര്‍മാണത്തിനായി നീക്കി വച്ചിരിക്കുന്നത്.
കയ്യൂര്‍ ചീമേനി പഞ്ചായത്തിനെയും ചെറുവത്തൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തീരദേശ റോഡിനു ദേശീയപാതയുമായി എളുപ്പം ബന്ധപ്പെടാനുള്ള മാര്‍ഗമാകും ഇത്.
നിലവില്‍ ഗതാഗത യോഗ്യമല്ലാത്ത നടപ്പാലവും ഉപ്പു വെള്ളം തടയുന്നതിനായുള്ള ഒരു ഷട്ടര്‍ കം ബ്രിഡ്ജും മാത്രമാണിവിടെയുള്ളത്.
ഇതു നിലനിര്‍ത്തി ഇതിന് തെക്കുഭാഗത്തായി പതിനഞ്ച് മീറ്റര്‍ മാറി പുതിയ പാലം നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. പാലം പൂര്‍ത്തിയാകുന്നതോടെ ക്ലായിക്കോട്, വെള്ളാട്ട്, കൂക്കോട്ട്, കയ്യൂര്‍, അരയാക്കടവ് പാലം വഴി നീലേശ്വരം നഗരസഭയിലേക്കും യാത്ര എളുപ്പമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."