പൊന്‍മുടി ഡാം ടോപ്പ് റോഡിലെ ഗതാഗതം ജില്ലാ കലക്ടര്‍ നിരോധിച്ചു
അടിമാലി: വെള്ളത്തൂവല്‍ രാജാക്കാട് റോഡില്‍ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള പൊന്‍മുടി ഡാം ടോപ്പ് റോഡ് തകര്‍ച്ചയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഗതാഗതം നിരോധിച്ചു.
അടിമാലി രാജാക്കാട് റൂട്ടില്‍ പൊന്‍മുടി ഡാം ടോപ്പുവഴി 15 ബസ് സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം വിവിധ വിദ്യാലയങ്ങളിലേക്കുള്ള സ്‌കൂള്‍ ബസുകളും ഇതുവഴി സര്‍വ്വീസ് നടത്തിയിരുന്നു. മരക്കാനം, മുനിയാറ, നാടുകാണി ,തൊന്മാന്‍ സിറ്റി ,പള്ളി സിറ്റി തുടങ്ങിയ മേഖകളിലെ ജനങ്ങളും യാത്ര ദുരിതത്തിലായി. പൊന്‍മുടിയില്‍ നിന്നും ഡാം ടോപ്പു വരെയുള്ള 800 മീറ്ററോളം ദുരം വീതി കുറഞ്ഞതും ഒരു വശം കൊക്കയുമാണ് . റോഡിന്റെ ഫില്ലിങ് സൈഡ് ഇടിഞ്ഞ നിലയിലാണ്.കഴിഞ്ഞ കാലവര്‍ഷത്തിലും ഇവിടെ മണ്ണിടിച്ചിലുണ്ടായി. നാട്ടുകാര്‍ വൈദ്യുതി വകുപ്പിന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഡാം ടോപ്പുവഴി സര്‍വ്വീസ് നടത്തിയിരുന്ന ബസുകള്‍ ഇപ്പോള്‍ പന്നിയാര്‍കുട്ടി വഴിയാണ് രാജാക്കാട് റോഡിലേക്കെത്തുന്നത്. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചു വേണം യത്രക്കാര്‍ക്ക് പൊന്‍മുടി ഡാം ടോപ്പിലെത്താന്‍. അടിമാലി ,രാജാക്കാട് ,എന്‍ആര്‍ സിറ്റി രാജാകുമാരി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളും ഡാംടോപ്പ് റോഡില്‍ ഗതാഗതം നിരോധിച്ചതോടെ ദുരിതത്തിലായി.
പലവട്ടം പരാതി നല്‍കിയതിനെ തുടര്‍ന്ന് 20 ലക്ഷം രൂപ അനുവദിച്ച് ടാറിങ് ജോലികള്‍ നടത്തി റോഡിലെ ഗതാഗതം സുഗമമാക്കിയെങ്കിലും ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് റോഡ് തകര്‍ന്നു. പിന്നിട് അധികാരികളും ജനപ്രതിനിധികും തിരിഞ്ഞു പോലും നോക്കാതെ വന്നതോടെയാണ് ഗതാഗതം ദുഷ്‌കരമായത്. ഉടന്‍ പരിഹാരയുണ്ടാക്കിയില്ലെങ്കില്‍ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."