രാജനും മക്കള്‍ക്കും പട്ടികജാതി കമ്മിഷനു മുന്നില്‍ ഹാജരാകാന്‍ നോട്ടിസ്
തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂല്‍ സംഭവത്തില്‍ ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ കമ്മിഷന്റെ ഡല്‍ഹി ഓഫിസില്‍ ഹജരാകാന്‍ രാജനും മക്കള്‍ക്കും നോട്ടിസ്. 11ന് രാവിലെ 11 മണിക്കു നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കുട്ടിമാക്കൂലിലെ കുനിയില്‍ രാജന്, മക്കളായ അഖില, അഞ്ജന എന്നിവര്‍ക്ക് നോട്ടിസ് അയച്ചിരിക്കുന്നത്. ആത്മഹത്യക്ക് ശ്രമിച്ച അഞ്ജനയെ കഴിഞ്ഞ മാസം 21ന് കമ്മിഷന് അംഗം ഗിരിജാകുമാരി സന്ദര്‍ശിച്ചു മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അഞ്ജനയുടെ വീട്ടിലെത്തിയും ജയിലില്‍ അടക്കപ്പെട്ട അഞ്ജനയുടെ സഹോദരി അഖില, അച്ഛന് രാജന് തുടങ്ങിയവരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. കമ്മിഷനംഗം ഗിരിജാകുമാരി നല്കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് കമ്മിഷന് ചെയര്‍മാന്റെ മുന്നില്‍ ഹാജരായി കൂടുതല്‍ മൊഴി നല്കാന് ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസം 12ന് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ കമ്മിഷന് സിറ്റിങ്ങിലും തലശ്ശേരി സംഭവം പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."