എം.എല്‍.എ ഫണ്ട്; നിലമ്പൂരില്‍ വിവിധ പ്രവൃത്തികള്‍ക്ക് പണം അനുവദിച്ചു
നിലമ്പൂര്‍: 2016-17 വര്‍ഷത്തെ എം.എല്‍.എമാരുടെ സ്‌പെഷല്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ ശേഷിക്കുന്ന 75 ലക്ഷം രൂപയുടെ താഴെ പറയുന്ന പ്രവൃത്തികള്‍ക്ക് പണം അനുവദിച്ചു. നേരത്തെ 25 ലക്ഷം രൂപയുടെ വിവിധ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിരുന്നു. സമ്പൂര്‍ണ വൈദ്യുതീകരണം - നിലമ്പൂര്‍ മണ്ഡലം 20 ലക്ഷം, ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കല്‍ - കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ചുങ്കത്തറ 10 ലക്ഷം. ആംബുലന്‍സ് - പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്, പൂക്കോട്ടുംപാടം, അമരമ്പലം ആറു ലക്ഷം, വാട്ടര്‍ പ്യൂരിഫയറുകള്‍ - നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എരുമമുണ്ട, ചുങ്കത്തറ 75,000.00, സൗരോര്‍ജ വേലിയുടെ അറ്റകുറ്റപ്പണികള്‍ - ആനമറി മുതല്‍ പൂവത്തിപൊയില്‍ വരെയുള്ള ഭാഗങ്ങള്‍, വഴിക്കടവ് ഒരുലക്ഷം, ജനറേറ്റര്‍ സ്ഥാപിക്കല്‍ - കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ, നിലമ്പൂര്‍ 2.5 ലക്ഷം, കംപ്യൂട്ടര്‍ സ്ഥാപിക്കല്‍ - എന്‍.എസ്.എസ്. യു.പി സ്‌കൂള്‍, ഉപ്പട, പോത്തുകല്‍ 50,000, മുറംതൂക്കി - മുണ്ടേരി റോഡ്, പോത്തുകല്‍ 4.95 ലക്ഷം, കാട്ടിപ്പടി - വെസ്റ്റ്‌പെരുങ്കുളം ലിങ്ക് റോഡ്, എടക്കര 4.95 ലക്ഷം, അച്ചാര്‍ കമ്പനി റിങ് റോഡ്, അമരമ്പലം 4.95 ലക്ഷം, കിണര്‍ നിര്‍മാണം (കുഴല്‍കിണര്‍) - ഗവ.എല്‍.പി സ്‌കൂള്‍, പൂളപ്പാടം, പോത്തുകല്‍ 90,000, കുടിവെള്ള പദ്ധതി (കിണര്‍) - തമ്പുരാന്‍കുന്ന് 40 സെന്റ്, എടക്കര മൂന്ന് ലക്ഷം, കുടിവെള്ള പദ്ധതി (കിണര്‍) - ചളിക്കല്‍ - പാറക്കല്‍, പോത്തുകല്‍, മൂന്ന് ലക്ഷം, കുടിവെള്ള പദ്ധതി (കിണര്‍) - മുതുകുളം, പോത്തുകല്‍. രണ്ട് ലക്ഷം, കുടിവെള്ള പദ്ധതി (കിണര്‍) - കുനിപ്പാല - കുഞ്ഞാലന്‍ കോളനി, പോത്തുകല്‍. രണ്ടുലക്ഷം, കുടിവെള്ള പദ്ധതി (കിണര്‍) - പാലക്കുന്ന്, മൂത്തേടം. നാലുലക്ഷം, കുടിവെള്ള പദ്ധതി (കിണര്‍) - തെക്കേ പാലാട്, വഴിക്കടവ്. 4.5 ലക്ഷം എന്നിങ്ങനെയാണ് പണം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."