HOME
DETAILS
MAL
ജസ്റ്റിസ് എസ്.എ ബോബ്ഡെ ലീഗല്‍ സര്‍വിസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്മാന്
backup
March 05 2019 | 18:03 PM
ന്യൂഡല്‍ഹി: ജസ്റ്റിസ് എസ്.എ ബോബ്ഡെയെ നാഷനല്‍ ലീഗല്‍ സര്‍വിസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിലുളള എക്സിക്യൂട്ടീവ് ചെയര്മാന് എ.കെ സിക്രി സുപ്രിംകോടതി ജഡ്ജി സ്ഥാനത്തുനിന്ന് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് അതോറിറ്റിയുടെ മുഖ്യ രക്ഷാധികാരി. സിക്രി വിമരിച്ചാല്‍ പിന്നെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ബോബ്ഡെ.ജസ്റ്റിസ് എ.കെ സിക്രി ഇന്ന് വിരമിക്കും.
ഡല്‍ഹി സ്വദേശിയായ അദ്ദേഹം നേരത്തെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.
വിരമിച്ച ശേഷം സിക്രിയെ ലണ്ടന്‍ ആസ്ഥാനമായുള്ള കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണലില്‍ നിയമിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും സിക്രി നിരസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."