'രാഷ്ട്രീയ പാര്‍ട്ടികള്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കണം'
എടവണ്ണപ്പാറ: രാഷ്ട്രീയ പാര്‍ട്ടികള്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കണമെന്ന് എടവണ്ണപ്പാറയില്‍ നടന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സംയുക്ത കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് രാജ് ചട്ടം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അപകടമാണെന്നും വികസന കാര്യങ്ങള്‍ മാത്രം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ജീവന്‍ തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ജനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ വികസനങ്ങള്‍ നടക്കുകയുള്ളൂവെന്നും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇതിനെ അവമതിക്കുകയാണെന്നും സംയുക്ത സമിതി പറഞ്ഞു.
എടവണ്ണപ്പാറയില്‍ നടന്ന സംഗമത്തില്‍ എം.പി അബ്ദുള്ള, സി.എന്‍.മുസ്തഫ, അന്‍വര്‍ ശരീഫ്, സുള്‍ഫീഖ് വാഴക്കാട്, അല്‍ ജമാല്‍ നാസര്‍, സാബിഖ് കോയങ്ങോടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."