ഭരണാധികാരികള്‍ക്ക് ആദ്യം വേണ്ടത് മനുഷ്യത്വം: ഉമ്മന്‍ചാണ്ടി
കോഡൂര്‍: ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് ആദ്യം വേണ്ടത് മനുഷ്യത്വമാണെന്നും അതില്ലാത്തതാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ജനവിരുദ്ധ നയങ്ങളുടെ മുഖ്യകാരണമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോഡൂര്‍ ഈസ്റ്റ് താണിക്കല്‍ മേഖലയില്‍ യു.ഡി.എഫ്. തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പ് ഫലം ധിക്കാരപരമായി ഭരണംനടത്തുന്ന മോദിക്കും പിണറായിക്കും ശക്തമായ താക്കീതാവണമെന്നും അതിന് സഹായകമാകുന്നവിധമുള്ള ഭൂരിപക്ഷം പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യോഗത്തില്‍ ഊരോത്തൊടി മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷനായി.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഇ മുഹമ്മദ്കുഞ്ഞി, പി.ടി അജയ്‌മോഹന്‍, ഹനീഫ് പുതുപ്പറമ്പ്, എം.കെ മുഹ്സ്സിന്‍, സി.എച്ച് ഹസ്സന്‍ഹാജി, കെ.എം ഗിരിജ, കെ പ്രഭാകരന്‍, മുജീബ് കാവനൂര്‍, പി.കെ നൗഫല്‍ ബാബു, ഇഖ്ബാല്‍ പരേങ്ങല്‍, വി.പി റഷീദ് അഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."