മഴവെള്ളം കുത്തിയൊലിച്ച് ദേശീയ പാതയിലേക്ക്
പെരിയ: മഴവെള്ളം കുത്തിയൊലിച്ചു ദേശീയ പാതയിലേക്കു ഒഴുകുന്നതിനെ തുടര്‍ന്ന് യാത്രക്കാരും,വാഹനമോടിക്കുന്നവരും പ്രയാസപ്പെടുന്നു.
പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിയിലെ കുണിയ പ്രദേശത്താണ് പാതക്കരികിലെ ഓവുചാലില്‍ നിന്നും മഴവെള്ളം കുത്തിയൊലിക്കുന്നത്. പാതയില്‍ നിന്നും പഞ്ചായത്ത് വകയുള്ള പാതയിലേക്ക് തിരിയുന്നിടത്ത് കള്‍വര്‍ട്ട് ഉണ്ടെങ്കിലും ഈ കള്‍വര്‍ട്ടും അനുബന്ധ ഓവുചാലും അടഞ്ഞതിനെ തുടര്‍ന്നാണ് കനത്ത മഴവെള്ളം ദേശീയ പാതയിലേക്ക് കുത്തിയൊലിക്കുന്നത്.
കള്‍വര്‍ട്ടിന് സുരക്ഷാ മതില്‍ ഇല്ലാത്തതോടെ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും കൂടുതലാണ്. മഴ വെള്ളം പാതയിലേക്ക് കൊത്തിയൊലിക്കുന്നതോടെ ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വാഹനങ്ങളും മറ്റും കുത്തിയൊലിക്കുന്ന മഴവെള്ളത്തില്‍ നിയന്ത്രണം വിട്ടു മറിയാനും യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാനും സാധ്യത കൂടുതലാണ്. ഇതിനു പുറമെ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഇത് വഴി കടന്നു പോകുമ്പോള്‍ പാതയോരത്ത് കൂടി നടന്നു പോകുന്ന ആളുകള്‍ക്ക് ജലാഭിഷേകം ഉറപ്പാണ്.
ഇതോടെ ഇത് വഴി നടന്നു പോകുന്ന യാത്രക്കാരും നൂറു കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും തങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്താതെ വീട്ടിലേക്കു തന്നെ തിരികെ പോകുന്ന അവസ്ഥയാണ് ഉള്ളത്.
പാതക്കരികിലെ ഓവുചാലില്‍ മാലിന്യങ്ങളും കല്ലുകളും ഉള്‍പ്പെടെ കെട്ടികിടക്കുന്നതാണ് മഴവെള്ളം ഓവുചാലില്‍ കൂടി ഒഴുകാതെ ദേശീയ പാതയിലേക്ക് കുത്തിയൊലിക്കാന്‍ ഇടയാകുന്നതിനു കാരണമാകുന്നത്.
അതേസമയം മുന്‍കാലങ്ങളില്‍ ദേശീയ പാത അധികൃതര്‍ മഴക്കാലം വരുന്നതിന് മുമ്പായി പാതയോരത്ത് ചാല്‍ വെട്ടലും ഓവുചാലുകളില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണലും മാലിന്യങ്ങളും ഉള്‍പ്പെടെയുള്ളവ നീക്കലും പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി ഇത്തരം ജോലികളൊന്നും ദേശീയ പാത സംരക്ഷണ വിഭാഗം ചെയ്യാത്തത് കാരണം കനത്ത മഴ പെയ്യുമ്പോള്‍ ഓവുചാലും പാതയും ഒന്നാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
പാതയിലൂടെ വെള്ളം കുത്തിയൊലിച്ചു പോകുന്നതോടെ നൂറു കണക്കിന് വിദ്യാര്‍ഥികളും ദുരിതം അനുഭവിച്ചു വരുകയാണ്.
ഇതിനു പുറമെ മഴ വെള്ളം പാതയിലൂടെ ഒഴുകുമ്പോള്‍ കള്‍വര്‍ട്ടിന് സുരക്ഷാ ഭിത്തിയില്ലാത്തതും പഞ്ചായത്ത് പാതയില്‍ കൂടി സഞ്ചരിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത് കൂടാതെ പ്രസ്തുത പാതയിലേക്ക് തിരിഞ്ഞു പോകുന്ന വാഹനങ്ങള്‍ക്കും ഇത് ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."