നഗരത്തിലെ അപകടക്കെണികള്‍: തിരിഞ്ഞു നോക്കാതെ നഗരസഭ
മട്ടന്നൂര്‍: വിളിപ്പാടകലെ അപകടക്കെണികള്‍ ഉണ്ടായിട്ടും തിരിഞ്ഞു നോക്കാതെ മട്ടന്നൂര്‍ നഗരസഭ. ജനങ്ങള്‍ കാല്‍നടക്കുപയോഗിക്കുന്ന നടപ്പാതകളിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. നഗരത്തിലെ റോഡിന്റെ ഇരു ഭാഗങ്ങളിലെ റോഡിനു നടപ്പാത ഇല്ലാത്തതും തകര്‍ന്നതുമായ ഓവുചാലുമാണ് യാത്രക്കാര്‍ക്കും മറ്റും പ്രയാസമുണ്ടാക്കുന്നത്. ദിനംപ്രതി നൂറു കണക്കിനാളുകള്‍ നടന്നു പോവുന്ന വഴികളില്‍ വന്‍ അപകടമാണ് പതിങ്ങിയിരിക്കുന്നത്.
വലിയ വാഹങ്ങളെ മറ്റും കയറിയാണ് ചില കോണ്‍ഗ്രീറ്റ് നടപ്പാത തകര്‍ന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ റോഡിലെ നിരവധി സ്ഥലങ്ങളിലാണ് ഓവുചാല്‍ ഭീഷണിയുയര്‍ത്തുന്നത്. റോഡ് നിര്‍മാണത്തിനൊപ്പം തന്നെ അഴുക്കുചാല്‍ സ്ഥാപിച്ച് കോണ്‍ഗ്രീറ്റ് സ്ലാബ് സ്ഥാപിക്കണമെന്നിരിക്കെ മിക്ക സ്ഥലങ്ങളിലും സ്ലാബ് ഇടാത്തതും മൂലം അപകടം പതിയിരിക്കുകയാണ്. മട്ടന്നൂര്‍ കണ്ണൂര്‍ റോഡിലെ വീതി കുറഞ്ഞ ഭാഗങ്ങളിലെ രണ്ടു ബസുകള്‍ക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ റോഡിന്റെ സ്ലാബ് തകര്‍ന്ന് ഓവുചാലില്‍ വീണതോടെ വെള്ളം റോഡിലൂടെ കുത്തിയൊലിച്ചും മാലിന്യം നിറഞ്ഞു യാത്രക്കാളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."