അടിയന്തര പാക്കേജിനും അംഗീകാരം
തിരുവനന്തപുരം: പ്രളയാനന്തര കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനും പുനരുദ്ധാരണത്തിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് പുറമെ അടിയന്തര പാക്കേജ് നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കമുക്, കൊക്കോ, കാപ്പി, കുരുമുളക്, ജാതി, ഗ്രാമ്പൂ എന്നീ വിളകളുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഏലത്തിന്റെ നഷ്ടപരിഹാരത്തുക 18,000ത്തില്‍ നിന്ന് 25,000 രൂപയാക്കി വര്‍ധിപ്പിച്ചു. വര്‍ധനവ് പ്രളയത്തില്‍ നഷ്ടംസംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ ലഭ്യമാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു.
വിളകളുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കിയപ്പോള്‍ കായ്ഫലമുള്ള കമുക് ഒരെണ്ണത്തിന് 150ല്‍ നിന്ന് 300 രൂപയായും കായ്ഫലമില്ലാത്തതിന് 100 രൂപയില്‍ നിന്ന് 200 രൂപയായും വര്‍ധിപ്പിച്ചു. മറ്റ് വിളകളുടെ നിലവിലുള്ളതും വര്‍ധിപ്പിച്ചതുമായ തുക: കായ്ഫലമുള്ള കൊക്കോ ഒരെണ്ണം 100 (200), കാപ്പി (ഒരെണ്ണം) 100 (200), കുരുമുളക് (കായ്ഫലമുള്ള ഒരെണ്ണം) 75 (150), കായ്ഫലമുള്ള ജാതി ഒരെണ്ണം 400 (800), കായ്ഫലമില്ലാത്തത് 150 (300), കായ്ഫലമുള്ള ഗ്രാമ്പു ഒരെണ്ണം 200 (400), കായ്ഫലമില്ലാത്തത് 100 (200).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."