HOME
DETAILS
MAL
ലൈംഗിക ബന്ധത്തിലൂടെയും കൊവിഡ് പകരാമെന്ന് പുതിയ പഠനം
backup
May 10 2020 | 04:05 AM
ബെയ്ജിങ്: ശുക്ലത്തിലൂടെയും കൊവിഡ് പകരാമെന്ന് പഠനം. ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 38 പേരില്‍ നടത്തിയ പഠനത്തില്‍ 16 ശതമാനം പേരുടെ ശുക്ലത്തിലും കൊവിഡ് വൈറസ് പോസിറ്റീവെന്ന് കണ്ടെത്തി. ഇതോടെ ലൈംഗിക ബന്ധത്തിലൂടെയും കൊവിഡ് പകരുമെന്ന് ചൈനീസ് ഡോക്ടര്‍മാരുടെ സംഘം പറയുന്നു. രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരുടെ ശുക്ലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് പഠനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."