HOME
DETAILS

മദ്യഷോപ്പ്: ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിം കോടതിയെ സമീപിച്ച് തമിഴ്‌നാട്

  
backup
May 10 2020 | 04:05 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b7%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a4

 


ചെന്നൈ: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലാവധി കഴിയുന്നതുവരെ മദ്യശാലകള്‍ അടച്ചിടാന്‍ ഉത്തരവിടുകയും അതുവരെ ഓണ്‍ലൈന്‍ വില്‍പന നടത്താന്‍ മാത്രം അനുമതി നല്‍കുകയും ചെയ്ത മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയും ചെയ്തു. മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. മദ്യശാലകള്‍ക്ക് പുറത്ത് വലിയ ആള്‍ക്കൂട്ടവും തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. ഇതാണ് ഹൈക്കോടതിയെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.
ഹൈക്കോടതിവിധി അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പരമോന്നത കോടതിയെ സമീപിച്ചത്. കേസില്‍ സുപ്രിം കോടതി തിങ്കളാഴ്ച വാദംകേള്‍ക്കും. സംസ്ഥാനത്ത് 6000ത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 600 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തെ മദ്യശാലകള്‍ക്കു മുന്നില്‍ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ നേരിട്ടുള്ള വില്‍പന ഒഴിവാക്കി ഓണ്‍ലൈനായും ഹോം ഡെലിവറിയിലൂടെയും മദ്യവില്‍പന നടത്തുന്നതാണ് ഉചിതമെന്ന് കഴിഞ്ഞദിവസം സുപ്രിം കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ കോടതി വിധി പുറപ്പെടുവിക്കുന്നില്ലെന്നും സാമൂഹികാകലം പാലിക്കപ്പെടാത്തതിനാല്‍ ഓണ്‍ലൈന്‍ വില്‍പനയുടെ കാര്യം സംസ്ഥാനങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ് എന്നുമായിരുന്നു മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മദ്യഷോപ്പുകള്‍ 40 ദിവസത്തിനു ശേഷം തുറന്നപ്പോള്‍ ഒരു കിലോമീറ്ററിലധികം നീണ്ട വരിയാണ് സംസ്ഥാനത്ത് പലയിടത്തും പ്രത്യക്ഷപ്പെട്ടത്. ഒരു ദിവസം തന്നെ 170 കോടിയുടെ മദ്യം വിറ്റുപോവുകയും ചെയ്തു.
മദ്യവില്‍പന പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്റ്റേ ചെയ്യാന്‍ ഒരാഴ്ച മുന്‍പ് വിസമ്മതിച്ച മദ്രാസ് ഹൈക്കോടതി ആളുകള്‍ ആറടി അകലം പാലിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അവ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ കാലാവധി കഴിയുന്നതുവരെ മദ്യശാലകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത്. ഇതിനായി കോടതിയെ സമീപിച്ച മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ കോടതിവിധി തമിഴ്‌നാട്ടിലെ അമ്മമാരുടെ വിജയമാണെന്ന് അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  19 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  26 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  35 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago