HOME
DETAILS

സംസ്ഥാന ബജറ്റില്‍ നിരവധി പദ്ധതികള്‍ക്ക് ജില്ലയില്‍ കളമൊരുങ്ങുന്നു

  
backup
July 09 2016 | 08:07 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7%e0%b4%bf


തൃശൂര്‍: സംസ്ഥാന ബജറ്റില്‍ ജില്ലക്ക് നിരവധി പദ്ധതികള്‍ക്ക് കളമൊരുങ്ങുന്നു. തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റി സ്ഥാപിക്കാന്‍ 150 കോടി വകയിരുത്തി. തൃശൂര്‍ കേരള വര്‍മ്മ കോളജിനെ ഡിജിറ്റല്‍ കോളജാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു.
മാളയില്‍ അഗ്രോ പാര്‍ക്ക്, ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ കലാനിലയത്തിന് ആവര്‍ത്തന ഗ്രാന്റായി 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷവും അനുവദിച്ചു. നാട്ടികയില്‍ കുഞ്ഞുണ്ണി മാഷ് സ്മാരകത്തിന് 25 ലക്ഷം, ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകത്തിന് 50 ലക്ഷം, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ഫോക്‌ലോര്‍ അക്കാദമി എന്നിവക്കായി 18 കോടി രൂപ, സാഹിത്യ അക്കാദമിയില്‍ മലയാള ഹബ്ബിനായി 2 കോടി, തൃശൂരില്‍ ഐ.എം വിജയന്‍ മള്‍ട്ടി പ്ലസ് ഇന്‍ഡോര്‍ സ്റ്റേഡിയം, ചാലക്കുടിയില്‍ റവന്യു ടവറും കോടതി സമുച്ചയവും മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയവും ജില്ലക്ക് ലഭിച്ച പദ്ധതികളില്‍പ്പെടും. കിഴക്കേ കോട്ട, കൊക്കാല മേല്‍പ്പാലങ്ങള്‍ക്ക് 75 കോടി രൂപയും, ചേലക്കര ബൈപാസിനും പ്രത്യേക ഫണ്ടും അനുവദിച്ചു. സാഹിത്യ അക്കാദമിക്ക് മലയാളം ഡിജിറ്റല്‍ റിസോഴ്‌സ് സെന്ററും സംസ്ഥാന ഡിജിറ്റലൈസേഷന്‍ ഹബും സ്ഥാപിക്കുന്നതിന് 2 കോടി, ഗുരുവായൂര്‍ മേല്‍പ്പാലത്തിന് 25 കോടിയും, ഗുരുവായൂര്‍ പാലയൂര്‍ ചാവക്കാട് എന്നി സ്ഥലങ്ങള്‍ ബന്ധപ്പെടുത്തി തീര്‍ഥാടന പദ്ധതിയും പ്രഖ്യാപിച്ചു.
പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിനും തുക വകയിരുത്തിയിട്ടുണ്ട്. ചാലക്കുടി, വാണിയംമ്പാറ, പുഴക്കല്‍ എന്നിവിടങ്ങളില്‍ പാലങ്ങള്‍, തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിന് അധിക സാമ്പത്തിക സഹായം, നാളികേരം, ചക്ക എന്നിവക്ക് അഗ്രോ പാര്‍ക്കുകള്‍ എന്നിവയും ജില്ലക്ക് ലഭിച്ചു. ചക്കയുടെ അഗ്രോ പാര്‍ക്ക് മാളയിലും, നാളികേര അഗ്രോ പാര്‍ക്ക് തൃശൂരിലുമാണ്. മുളങ്കുന്നത്ത്കാവ് ആരോഗ്യ സര്‍വ്വകലാശാലക്ക് 22.5 കോടി രൂപ, നാള മുസരീസ് പദ്ധതി 3 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപനമുണ്ട്.
തൃശൂര്‍ കൊരട്ടി ഇന്‍ഫോ പാര്‍ക്ക് വിപുലീകരണത്തിന് സൗകര്യമൊരുക്കും. കയ്പമംഗലത്ത് പുതിയ പൊലിസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ വ്യവസായ ഇടനാഴികക്ക് 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ 1500 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കും. കൊടുങ്ങല്ലൂര്‍ തുറമുഖത്തിന് ഫണ്ട് അനുവദിക്കും. കണ്ണാറ നടത്തറ റോഡിന് 15 കോടി, പീച്ചിയില്‍ നിന്ന് വാഴാനിയിലേക്കുള്ള കോറിഡോര്‍ 20 കോടി രൂപ, പുഴക്കല്‍ പാലത്തിന് 10 കോടി രൂപ എന്നിങ്ങനെയാണ് തൃശൂരിന് ലഭിച്ച പദ്ധതികള്‍.
ചാലക്കുടി ഇടത്തറകടവ് പാലത്തിന് 10 കോടി, തൃപ്രയാര്‍ പാലത്തിന് 30 കോടി, ചേലക്കര ബൈപ്പാസിന് 20 കോടി, ചാലക്കുടി ആനമല റോഡിന് 20 കോടി, തൃശൂര്‍ കാഞ്ഞാണി വാടനപ്പള്ളി റോഡിന് 40 കോടി, നടത്തറ, മൂര്‍ക്കനിക്കര, കണ്ണാറ റോഡിന് 15 കോടി, ചാലക്കുടിയില്‍ റവന്യു ടവര്‍ സ്ഥാപിക്കും. തൃശൂര്‍ കിന്‍ഫ പാര്‍ക്കിന് അധിക ധനസഹായം.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂരില്‍ എക്‌സൈസ് ടവര്‍ സ്ഥാപിക്കും. ചാലക്കുടിയില്‍ കോടതി സമുച്ചയത്തിന് ബജറ്റില്‍ തുക വകയിരുത്തി. തൃശൂരിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക നിക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago