ദുബായില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു
ദുബായ്: അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യംവിടാന്‍ അവസരമൊരുക്കി യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള അവസരം വിദേശികള്‍ക്ക് നല്‍കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (എഫ്.എ.ഐ.സി) ചെയര്‍മാന്‍ അലി മുഹമ്മദ് ബിന്‍ ഹമ്മാദ് അല്‍ ശാംസി പറഞ്ഞു.
മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടിവരില്ല. 'പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ' എന്ന പേരിലായിരിക്കും പൊതുമാപ്പ് നടപ്പാക്കുന്നത്.
വിസ നിയമങ്ങളില്‍ അയവ് വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പൊതുമാപ്പും നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയിദ് റകാന്‍ അല്‍ റാശ്ദി പറഞ്ഞു. ഈ അവസരം ഉപയോഗിക്കാതെ നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ച 2013 ല്‍ 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന് പൊതുമാപ്പിന്റെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."