HOME
DETAILS
MAL
ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭാര്യയ്ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി
backup
June 21 2018 | 14:06 PM
തെല്‍അവീവ്: ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹുവിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി. പൊതുപണത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് കേസെടുത്തത്.
നേരത്തെ, ആരോപണത്തില്‍ സാറയെ ഇസ്റാഈല്‍ പൊലിസ് ചോദ്യംചെയ്തിരുന്നു. 2010 നും 2013 നും ഇടയില്‍ ഉച്ചയൂണ് കഴിച്ചതിന്റെ ചെലവാണെന്നു കാട്ടി ഒരു ലക്ഷം ഡോളര്‍ എഴുതിയെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ചെലവായാണ് ഇതു കാണിച്ചത്. വര്‍ഷങ്ങളായി കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
അനധികൃതമായാണ് ഇത്രയും തുക സ്വകാര്യ ഷെഫുമാര്‍ക്ക് സാറ നല്‍കിയതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."