രാമന്തളി മാലിന്യസമരം 42ാം ദിവസം വിഷുവിന് പട്ടിണി സമരം നടത്തും
പയ്യന്നൂര്‍: കുടിവെള്ളത്തിനായി സമരം ചെയ്യുന്ന രാമന്തളിക്കാര്‍ക്ക് ഇത്തവണ വിഷു ആഘോഷങ്ങളില്ല. ഒരു പ്രദേശത്തിന്റെ ശുദ്ധജലം സംരക്ഷിക്കുവാനുള്ള അനിശ്ചിതകാല പോരാട്ടത്തില്‍ ഒരു നാട് മുഴുവന്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഒറ്റകെട്ടായി കൈകോര്‍ക്കാനാണ് തീരുമാനം. രാമന്തളിയിലെ ജനജീവിതം ദുസഹമാക്കിക്കൊണ്ട് ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നേവല്‍ അക്കാദമി ഗെയിറ്റിനു മുന്‍പി
ല്‍ നടത്തിവരുന്ന അനിശ്ചിതകാല സമരപന്തലിലാണ് 14ന് വിഷുദിനത്തില്‍ സഹനസമരത്തിന്റെ വേറിട്ട സമരപാത തുറക്കുക. ഒരു മാസത്തിനകം മഴ പെയ്താല്‍ അക്കാദമിക്കകത്തെ മലിനജലം രാമന്തളി മുഴുവന്‍ വ്യാപിക്കുകയും കിണര്‍വെള്ളം ഒട്ടും ഉപയോഗിക്കാന്‍ പറ്റാത്ത വിധം മലിനമാക്കപ്പെടുകയും ചെയ്യും. മാലിന്യ പ്രശ്‌നം
ഉന്നയിച്ച് കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. അതേസമയം സമരം നടത്തുന്നവരുമായി ചര്‍ച്ച ചെയ്യാനോ, പ്രശ്‌നം പരിഹരിക്കാനോ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാനും ജന ആരോഗ്യ സംരക്ഷണ സമിതി തീരുമാനിച്ചു. ഈ മാസം 12ന് കണ്ണൂരില്‍ സമര സഹായസമിതിയുടെ നേതൃത്വത്തില്‍ കലക്ടറുടെ വസതയിലേക്കുള്ള മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സമര പന്തലില്‍ ടി.കെ മനോജ് കുമാറിന്റെ നിരാഹാര സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഹക്കിം സമര ജനകീയ ആക്ഷന്‍ കമ്മിറ്റി കണ്‍സീനര്‍ ലാലു തെക്കെ തലക്കല്‍ സംസാരിച്ചു. ആര്‍.വി ബാലന്‍ അനുഭാവ ഉപവാസം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."