അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് എക്‌സ്‌പോ നാളെ തുടങ്ങും
തിരുവനന്തപുരം: കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് എക്‌സ്‌പോ നാളെ തുടങ്ങും. ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് എക്‌സ്‌പോ കേരള 2019 എന്ന പേരില്‍ സംസ്ഥാന കായിക യുവജന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന എക്‌സ്‌പോ ഒന്‍പതിന് സമാപിക്കും. നൂറില്‍പരം സ്ഥാപനങ്ങളില്‍നിന്നുള്ള ആയിരത്തിലധികം കായികോല്‍പ്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനമാണ് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. കായിക മേഖലയിലെ വാണിജ്യ, വ്യവസായ സാധ്യതകള്‍ ആരായുന്നതിന് സെമിനാര്‍, ക്യാംപ്, പരിശീലന പരിപാടി, ശില്‍പശാലകള്‍ എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. കായികരംഗത്തെ ആധുനിക പ്രവണതകളും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സാധ്യതകളും സെമിനാറില്‍ അവതരിപ്പിക്കപ്പെടും. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍, എല്‍.എന്‍.സി.പി എന്നിവിടങ്ങളിലെ പരിശീലകര്‍, കായിക താരങ്ങള്‍, ഫെഡറേഷനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കാളികളാകും. പ്രദര്‍ശനത്തിന്റെ ഭാഗമായി കായികമേഖലയിലൂന്നിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ദ്വിദിന സമ്മേളനം നടക്കും. കായികോപകരണ നിര്‍മാതാക്കളുടെ നൂറില്‍പ്പരം ഉല്‍പ്പന്നങ്ങളാണ് ഇന്ത്യന്‍ എക്‌സിബിഷന്‍ സര്‍വിസസുമായി സഹകരിച്ചുള്ള പ്രദര്‍ശനത്തിനെത്തുന്നത്. എക്‌സ്‌പോയോടനുബന്ധിച്ച് കായികരംഗത്തെ മികച്ച തൊഴില്‍ദായക സ്ഥാപനത്തിനും മികച്ച സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിനും പുരസ്‌കാരങ്ങളും സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."