വിറച്ചു ജയിച്ച് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍
എകാതറിന്‍ബര്‍ഗ്: പെറുവിന്റെ പ്രതിരോധത്തിനു മുമ്പില്‍ വിറച്ചുജയിച്ച് മുന്‍ചാംപ്യന്‍മാരായ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍. യുവതാരം എംബാപ്പെയുടെ ഏകപക്ഷീയമായ ഗോളിലാണ് ഫ്രാന്‍സിന്റെ വിജയം.
മത്സരത്തിന്റെ 34ാം മിനുറ്റിലാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ പിറന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച ഫ്രാന്‍സ് ആറു പോയിന്റുമായി ഗ്രൂപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി.
മുന്‍ ചാംപ്യന്മാര്‍ക്കൊത്ത വിജയമായിരുന്നില്ല ഫ്രാന്‍സ് പെറുവിനെതിരേ സ്വന്തമാക്കിയത്. മുന്‍ചാംപ്യന്മാരെ നന്നായി വെള്ളം കുടിപ്പിച്ചു പെറു. മൈതാനത്ത് ബോളിനു മുകളിലും പാസിലും എല്ലാം പെറുവായിരുന്നു മുന്‍പന്മാര്‍. എന്നാല്‍, അതു കൊണ്ടു മാത്രം കാര്യമില്ലല്ലോ.. ഗോള്‍ അടിക്കുന്നവരാണ് വിജയികളെന്നത് കാര്യം.
വന്‍മതിലായി നിന്ന പെറുവിന്റെ പ്രതിരോധ മതിലിന് 34ാം മിനുറ്റില്‍ വീണ വിള്ളലിലൂടെ പന്തുമായി മുന്നേറിയ ജിറൂഡ് നല്‍കിയ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ എംബാപ്പെ പോസ്റ്റിലെത്തിക്കുകയായിരുന്നു. ഗോള്‍ നേട്ടത്തോടെ ഫ്രാന്‍സിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും എംബാപ്പെ സ്വന്തമാക്കി. 19 വയസും 183 ദിവസവുമാണ് എംബപ്പെയുടെ പ്രായം.
100% record maintained ✅
— FIFA World Cup ? (@FIFAWorldCup) June 21, 2018
Spot in the knock-outs secured ✅
Congrats, @FrenchTeam! #FRAPER pic.twitter.com/Xqc2SIfnM6
ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ഫ്രാന്‍സ് പെറുവിനെ നേരിടുകയാണ്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഫ്രാന്‍സ് ഒരു ഗോളിനു മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് തോറ്റ പെറുവിന് ഇന്ന് ജയിച്ചേ തീരൂ. ഫ്രാന്‍സാകട്ടെ ആദ്യ മത്സരത്തില്‍ ആസ്‌ത്രേലിയയെ തോല്‍പ്പിച്ചിരുന്നു.
A historic goal give #FRA the advantage in Ekaterinburg...#FRAPER pic.twitter.com/XI1If6Ocbd
— FIFA World Cup ? (@FIFAWorldCup) June 21, 2018
കളിക്കളത്തിലേക്ക്
#FRA #FRA #FRA #FRAPER pic.twitter.com/efjzV1f4tu
— FIFA World Cup ? (@FIFAWorldCup) June 21, 2018
ആദ്യ പകുതി അവസാനിച്ചു
എംബാപെയുടെ ഗോള്‍
34' ഗോ.......ള്‍
മനോഹരമായൊരു ഗോള്‍ പിറന്നു. മധ്യനിരയില്‍നിന്നു പന്തു നഷ്ടപ്പെട്ട പെറു അനുഭവിച്ചു. പോഗ്ബയുടെ പാസ് ഗ്രീസ്‌മെന്.ഗ്രീസ്മനില്‍നിന്നു നേരെ കെയ്‌ലിയന്‍ എംബാപെ പന്ത് വലയ്ക്കുള്ളിലാക്കി. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപെ. (19 വയസ്).
13' പെറുവിന്റെ ബോക്‌സില്‍ ഫ്രാന്‍സ് ആധിപത്യം
12' പോഗ്‌ബെയുടെ ക്രോസ് ഷോട്ട് ഗോളെന്നു തോന്നുംവിധം...പോസ്റ്റിനു പുറത്തേക്ക്
മത്സരം തുടങ്ങി
ടീം അംഗങ്ങള്‍
Right, on to Match 2 today...
— FIFA World Cup ? (@FIFAWorldCup) June 21, 2018
Here are the teams for #FRAPER! #WorldCup pic.twitter.com/wUNoPu9498
?#FRAPER pic.twitter.com/9Dl2CxUi9W
— FIFA World Cup ? (@FIFAWorldCup) June 21, 2018
Welcome to Ekaterinburg Arena!
— FIFA World Cup ? (@FIFAWorldCup) June 21, 2018
The teams are at the stadium, but are you ready to watch #FRAPER?
TV info is available here, if you don't know where to watch ?https://t.co/xliHcye6wm
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."