HOME
DETAILS

കുടില്‍ വ്യവസായമായി വാറ്റുതുടങ്ങി ഓടിത്തളര്‍ന്ന് എക്‌സൈസ്

  
backup
April 09 2017 | 22:04 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d

കണ്ണൂര്‍: പാതയോരത്തെ ബെവ്‌കോ ചില്ലറവില്‍പനശാലകള്‍ പൂട്ടിയതോടെ കള്ളവാറ്റു വ്യാപകമാകുന്നു. ജില്ലയിലെ മിക്കയിടങ്ങളിലും കള്ളവാറ്റ് ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കര്‍ണാടക അതിര്‍ത്തിയിലൂടെയുള്ള മദ്യക്കടത്തും നാട്ടിന്‍പുറങ്ങളിലെ വ്യാജവാറ്റും ഒരേപോലെ  നേരിടേണ്ട അവസ്ഥയിലാണ് എക്‌സൈസ്. കശുമാങ്ങയും നെല്ലും ഉപയോഗിച്ചുള്ള ചാരായ നിര്‍മാണമാണ് ഗ്രാമപ്രദേശങ്ങളില്‍ നടക്കുന്നത്.
ഇതിന്റെ കൂടെ വാഷും മറ്റു രാസപദാര്‍ഥങ്ങളും ഉപയോഗിച്ചുള്ള വിഷചാരായവും ഉല്‍പാദിപ്പിക്കുന്നു. ആളൊഴിഞ്ഞ വീടുകള്‍, കശുവണ്ടിക്കാടുകള്‍, ഒഴിഞ്ഞ നിര്‍മാണശാലകള്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചു നിര്‍മിക്കുന്ന നാടന്‍വാറ്റ് വില്‍ക്കുന്നതിനായി ഏജന്റുമാരും സജീവമായുണ്ട്.
വിദേശമദ്യത്തിന്റെ പകുതിവിലയ്ക്കു ലഭിക്കുന്നതിനാല്‍ മദ്യപാനികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. ജില്ലയിലെ മലയോരങ്ങള്‍ കേന്ദ്രീകരിച്ചു ഇത്തരത്തില്‍ വ്യാപകമ വാറ്റുചാരായ നിര്‍മാണം നടക്കുന്നുണ്ട്. ഗ്യാസും കുക്കറും മറ്റ് ആധുനിക സംവിധാനങ്ങളുമുപയോഗിച്ചാണ് വാറ്റുന്നത്. മൊബൈല്‍ ഫോണ്‍ വഴിയാണ് വില്‍പന. നേരത്തെ മദ്യം വാറ്റുകയും പിന്നീട് എക്‌സൈസ് നടപടി ഭയന്നു നിര്‍ത്തുകയും ചെയ്ത ചില വീടുകളില്‍ സാഹചര്യം മുതലെടുത്തു ലാഭം കൊയ്യുന്നതിനായി വാറ്റു തുടങ്ങിയിരിക്കുകയാണ്.
മലയോരത്ത് രാത്രി ഏറെവൈകിയും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, ഹോട്ടലുകള്‍, ചില രഹസ്യ സങ്കേതങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും മദ്യവില്‍പന സജീവമാണ്. ബെവ്‌കോയുടെ തളര്‍ച്ച മുതലെടുത്തു ഷാപ്പുടമകള്‍ കള്ളിനു ഏകപക്ഷീയമായി വിലകൂട്ടും ചെയ്തിട്ടുണ്ട്. ലിറ്ററിനു 90 രൂപയായിരുന്ന കള്ളാണ് ഇപ്പോള്‍ 100 രൂപയ്ക്ക് വില്‍ക്കുന്നത്. ഒരു കുപ്പിയുടെ വില 40ല്‍ നിന്നു 70 രൂപയാക്കി. കൂടാതെ ഗ്ലാസിനു 15 രൂപയില്‍ നിന്നു 25 രൂപയായും വര്‍ധിപ്പിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago