ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലോ? എല്‍.ഡി.എഫ് നേതാക്കള്‍ രണ്ടുതട്ടില്‍
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കെ ചെറുകക്ഷികളെല്ലാം നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സജീവമാക്കിയപ്പോള്‍ എല്‍.ഡി.ഫില്‍ പുതിയ വിവാദം. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പ്രസ്താവന തിരുത്താന്‍ കോടിയേരി തയാറായെങ്കിലും കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയ വി.എസ് അച്യുതാനന്ദന്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്നാണ് വി.എസ് പറഞ്ഞത്. പ്രചാരണത്തിനെത്തിയ നേതാക്കള്‍ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയതോടെ നിലപാടുകളില്‍ രണ്ട് ചേരിയിലേക്ക് തിരിയുകയാണ് പാര്‍ട്ടിയും മുന്നണിയും.
ഫലം എന്തുതന്നെയായാലും ഭരണത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് കോടിയേരി തന്റെ പ്രസ്താവന മയപ്പെടുത്തിയെങ്കിലും പ്രതിസന്ധിയില്‍പെട്ടുഴലുന്ന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാക്കുകളാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്.
എന്നാല്‍ കോടിയേരി പ്രസ്താവന പിന്‍വലിച്ചതോടെ ഇത് പ്രതിപക്ഷം പ്രചാരണായുധമാക്കി. ഇതോടെയാണ് വിവാദം വീണ്ടും ചൂടുപിടിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോല്‍വി അംഗീകരിച്ചതുകൊണ്ടാണ് കോടിയേരി പ്രസ്താവനയില്‍നിന്ന് പിന്‍വലിഞ്ഞതെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോടിയേരിയുടെ മലക്കം മറിച്ചില്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയ സമ്മതം തന്നെയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. പിണറായിയെ നേരിട്ട് വിമര്‍ശിക്കാന്‍ കഴിയാത്തതിനാല്‍ കോടിയേരി ഒളിയുദ്ധം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വിമര്‍ശിച്ചതോടെ പാര്‍ട്ടിയും മുന്നണിയും കൂടുതല്‍ പ്രതിരോധത്തിലായി.
ഇതിനുപിന്നാലെ, കോടിയേരിയുടെ പ്രസ്താവനയെ അനുകൂലിച്ചും എതിര്‍ത്തും സി.പി.എം നേതാക്കള്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിയിലെ തര്‍ക്കവും മുറുകി. ഇടതുഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്ന രീതിയില്‍ പ്രചാരണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ പ്രതികരണം. എന്നാല്‍ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും മന്ത്രി തോമസ് ഐസക്കും ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാകും ഉപതെരഞ്ഞെടുപ്പെന്ന് പറഞ്ഞപ്പോള്‍ ഭരണം വിലയിരുത്താനുള്ള കാലയളവായിട്ടില്ലെന്നായിരുന്നു മന്ത്രി എ.സി മൊയ്തീന്റെ നിലപാട്. എന്നാല്‍ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന കൂടി വന്നതോ
ടെ ചിത്രം പൂര്‍ത്തിയായി. വി.എസിന്റെ പ്രസ്താവന സര്‍ക്കാരിനെതിരായ കടുത്ത വിമര്‍ശനമായി മാറിയപ്പോള്‍ പ്രതിപക്ഷത്തിനുള്ള പ്രചാരണായുധവുമായി മാറുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയെപ്പോലെ മുതിര്‍ന്ന നേതാവിനെതിരേ പാര്‍ട്ടി ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാത്തതിനെതിരേ പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനം നിലനല്‍ക്കുന്നുണ്ട്്. ഇത് മറികടക്കാന്‍ പാര്‍ട്ടി കുറച്ചെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."