അഫ്‌സല്‍ ഗുരുവിന്റെ മകന് പഠിക്കണം, ഒരു പാസ്‌പോര്‍ട്ട് അനുവദിക്കുമോ?
ന്യു ഡല്‍ഹി: ഞാന്‍ ഗാലിബ്. അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ക്കറിയില്ല. അഫ്‌സല്‍ ഗുരുവിനെ അറയില്ലേ. അദ്ദേഹത്തിന്റെ മകനാണ്. പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും മികച്ച മാര്‍ക്ക് വാങ്ങിയാണ് ഞാന്‍ വിജയിച്ചത്.
പത്താം ക്ലാസില്‍ 95 ശതമാനവും പ്ലസ്ടുവിന് 86 ശതമാനവും മാര്‍ക്ക് വാങ്ങിയിട്ടുണ്ട് ഗാലിബ്.
വിദേശത്തു നിന്ന് മെഡിക്കല്‍ പഠനത്തിനായി നിരവധി അവസരങ്ങളെന്നെത്തേടിയെത്തുന്നു. എന്നാല്‍ അതെല്ലാം ലഭിക്കണമെങ്കില്‍ ഒരു പാസ്‌പോര്‍ട്ട് കിട്ടിയേ മതിയാകൂ.
അഫ്‌സല്‍ ഗുരുവിന്റെ മകനായ ഗാലിബ് ഗുരുവിന്റേതാണ് ഈ വാക്കുകള്‍.
'അന്താരാഷ്ട്ര മെഡിക്കല്‍ പഠനത്തിന് എനിക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനങ്ങള്‍ ഉണ്ട്. അതുകൊണ്ട് ഒരു പാസ്‌പോര്‍ട്ട് അനുവദിച്ച് നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു' ഗാലിബ് ആവശ്യപ്പെടുന്നു. ആധാര്‍ കാര്‍ഡ് തനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ സന്തോഷമുണ്ട്. ''ഇപ്പോള്‍ താന്‍ ഇന്ത്യന്‍ പൗരനാണെന്നൊരു തോന്നലുണ്ടെന്നും ഗാലിബ് പറയുന്നു.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് ശേഷം, ഗാലിബിന്റേത് ഒറ്റപ്പെട്ട ജീവിതമാണ്. കുടുംബം എല്ലാറ്റില്‍ നിന്നുമകറ്റിയാണ് അവനെ വളര്‍ത്തിയത്. തീവ്രവാദസംഘടനകളുടെ പിടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് വേണ്ടി കൂടിയായിരുന്നു ഇത്.
മെയ് അഞ്ചിന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി പഠിയ്ക്കുകയാണ് ഗാലിബിപ്പോള്‍. ''ഇവിടെ മെറിറ്റില്‍ സീറ്റ് കിട്ടണമെന്നും പഠിക്കണമെന്നുമാണ് ആഗ്രഹം. സീറ്റ് ലഭിച്ചില്ലെങ്കില്‍ തുര്‍ക്കിയിലെ ഒരു മെഡിക്കല്‍ കോളേജില്‍ എനിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടിയേക്കും. അങ്ങനെ ഉപരിപഠനത്തിനായി പുറത്തേയ്ക്ക് പോകണം.'' ഗാലിബ് പറയുന്നു.
'അഞ്ചാം ക്ലാസ് മുതല്‍ എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും എന്നെ എന്റെ അമ്മ അകറ്റി നിര്‍ത്തിയാണ് വളര്‍ത്തുന്നത്. ആരെന്ത് പറഞ്ഞാലും ശ്രദ്ധിക്കരുതെന്ന് ഉമ്മ എന്നോട് പറയും. അവര്‍ പാവമാണ്. അവരെ നന്നായി നോക്കണം. അതാണ് എന്റെ ഇപ്പോഴത്തെ ഏകലക്ഷ്യം.'' ഗാലിബ് പറയുന്നു.
വിദേശപഠനത്തിനായി പാസ്‌പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് കാത്തിരിക്കുകയാണ് ജമ്മു കശ്മീരിലെ ബാരാമുള്ള സ്വദേശിയായ ഗാലിബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."