HOME
DETAILS

അതിര്‍ത്തിയിലെത്തുന്നവരോട് നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍: പാസില്ലാത്തവരെ കടത്തിവിടില്ല, നിയന്ത്രണങ്ങള്‍ ആവശ്യമെന്നും ഇവരെ പരിശോധിക്കണമെന്നും ഹൈക്കോടതി

  
backup
May 10 2020 | 07:05 AM

border-issue-covid-statement-govt-and-high-court11

കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തിയിലെത്തുന്നവര്‍ക്ക് ഇനി പാസ് നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ഇതുവരേ വന്നവര്‍ക്ക് പ്രവേശനം നല്‍കും. എന്നാല്‍ പുതുതായി പാസില്ലാതെ വരുന്നവരെ യാതൊരു കാരണവശാലും കടത്തിവിടില്ല. പഞ്ചായത്തുകളില്‍ ക്വാറന്റൈന്‍ സംവിധാനമുള്ളവരേകൂടിയേ കടത്തിവിടൂ.

നിയന്ത്രണമില്ലാതെ ആളുകളെ കടത്തിവിടാനാവില്ല. ഒരു ലക്ഷത്തോളം പേര്‍ അപേക്ഷകര്‍ വന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. നിരീക്ഷണം കുറഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. കേസ് ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വപരമായല്ല അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരുടെ സമീപനമെന്ന് ഹരജിക്കാര്‍ വാദിച്ചു.
എന്നാല്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരേ പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതിയും വ്യക്തമാക്കി. ആളുകള്‍ സഹകരിച്ചേ മതിയാകൂ.

അതിര്‍ത്തികളില്‍ എത്തിയ സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകളാണ് കേരള അതിര്‍ത്തികളില്‍ കുടുങ്ങിക്കിടന്നത്. വയനാടും കാസര്‍കോടും വാളയാറുമടക്കം രണ്ടു ദിവസങ്ങളിലായി ഒട്ടനവധി ആളുകള്‍ അതിര്‍ത്തിയിലെത്തിയതോടെ ഇവരെ കടത്തി വിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇവര്‍ ദുരിതം അനുഭവിക്കുകയും ചെയ്തു.
നോര്‍ക്ക റൂട്ട് വഴി രജിസ്‌ട്രേഷന്‍ ഇവര്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ യാത്ര പുറപ്പെട്ടു പകുതി വഴി പിന്നിട്ടപ്പോള്‍ അനുമതി അപേക്ഷ തള്ളിയതായി മൊബൈലില്‍ മെസേജ് വരുകയായിരുന്നുവെന്നും, വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. അതെ സമയം കൃത്യമായി അനുമതി ലഭിക്കാതെ അതിര്‍ത്തിയില്‍ വന്നാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന വാദമായിരുന്നു ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരുന്നത്.

കോഴിക്കോട് ജില്ലയിലെ നാല് വിദ്യാര്‍ഥിനികളെ കഴിഞ്ഞ ദിവസം ഉച്ചയോടെ അധികൃതര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് അതിര്‍ത്തി കടത്തി വിട്ടിരുന്നു.
അതിര്‍ത്തി കടന്നെത്തുന്നവരുടെ ജില്ലയിലെ കലക്ടര്‍മാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരെ അതിര്‍ത്തിയില്‍ നിന്നും പ്രവേശിപ്പിക്കാത്തതെന്ന വിവരവും അ െപുറത്തു വന്നിരുന്നു. സംഭവം വാര്‍ത്തയായതോടെ കാസര്‍കോട് ജില്ലയിലുള്ളവരെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും, കാസര്‍കോട് കലക്ടറും ഇടപ്പെട്ടു ജില്ലയിലേക്ക് പ്രവേശിപ്പിച്ചു.

അതെ സമയം തെക്കന്‍ ജില്ലകളിലേക്ക് പോകേണ്ട ഒട്ടനവധി ആളുകള്‍ പാസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെയും ദുരിതം പേറി. മഹാരാഷ്ട്രയില്‍ നിന്നുള്‍പ്പെടെ ദീര്‍ഘ ദൂര യാത്ര ചെയ്തു വന്നവരാണ് അതിര്‍ത്തിയില്‍ രാവും പകലും പ്രയാസം നേരിടുന്നത്. ഇവര്‍ക്ക് ഒന്ന് ഇരുന്നു വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  23 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago