HOME
DETAILS
MAL
സി.പി.എം രാഷ്ട്രീയ ഭീകരത അവസാനിപ്പിക്കണം: മുസ്ലിം ലീഗ്
backup
April 09 2017 | 23:04 PM
പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും സി.പി.എം നടത്തുന്ന രാഷ്ട്രീയ ഭീകരത അവസാനിപ്പിക്കണമെന്ന് പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ നശിപ്പിച്ച് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതും ചേനോളിയിലെ കോഴിഫാം തീവച്ച് നശിപ്പിച്ചതും സി.പി.എമ്മിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നത്. സോഷ്യല്‍ മീഡിയ വഴി കള്ളപ്രചാരണങ്ങള്‍ നടത്തി മാരകായുധങ്ങളുമായി ആളെക്കൂട്ടിയാണ് സി.പി.എം അക്രമണങ്ങള്‍ നടത്തിയത്. മലയില്പാറ പള്ളിയിലെ ഉസ്താദിനെ ഭീഷണിപ്പെടുത്തി നാടുവിട്ട് പോവാന്‍ പറഞ്ഞത് അത്യന്തം ഗൗരവമേറിയ വിഷയമാണെന്നും പ്രതിഷേധ യോഗത്തില്‍ കുറ്റപ്പെടുത്തി.
എസ്.കെ അസൈനാര്‍ അധ്യക്ഷനായി. സി.പി.എ അസീസ്, കല്ലൂര്‍ മുഹമ്മദലി, ഒ. മമ്മു, അഷറഫ്, കെ. കുഞ്ഞലവി, ടി.പി മുഹമ്മദ്, മുനീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."