HOME
DETAILS
MAL
എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് ബാധ
backup
May 10 2020 | 10:05 AM
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്കും ഒരു എന്‍ജിനിയര്‍ക്കും ടെക്‌നീഷ്യനും കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ഗണനാടിസ്ഥാനത്തില്‍ 77 പൈലറ്റുമാരെ ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കൊവിഡ് ബാധിച്ചവരെല്ലാം മുംബൈയില്‍ നിന്നുള്ളവരാണ്.
ബോയിങ് 787 ഡ്രീംലൈനേഴ്‌സ് വിമാനം പറത്തുന്ന പൈലറ്റുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവസാനമായി ഇവര്‍ വിമാനം പറത്തിയത് ഏപ്രില്‍ 20 നാണ്.
വിദേശങ്ങളിലുള്ള ഇന്ത്യന്‍ പ്രവാസികളെ കൊണ്ടുവരാന്‍ ഇപ്പോഴും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ പറക്കുന്നുണ്ട്. കടുത്ത പ്രതിരോധ സംവിധാനങ്ങളോടെയാണ് വിമാനം പറത്തുന്നത്. മെയ് ഏഴിനാണ് പ്രവാസികളെ കൊണ്ടുവരാനായി വിമാനങ്ങള്‍ പറന്നു തുടങ്ങിയത്. ഈ ഒരാഴ്ചയ്ക്കുള്ളില്‍ 64 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."