HOME
DETAILS
MAL
യോഗയിലും സ്വയം പര്യാപ്തരായി തടവുകാര്‍
backup
June 22 2018 | 04:06 AM
കോഴിക്കോട്: തടവുകാരന് തന്നെ പരിശീലകനായപ്പോള്‍ അന്താരാഷ്ട്ര യോഗാദിനത്തില്‍ ജില്ലാജയിലിലെ പരിപാടി വ്യത്യസ്തമായി. എല്ലാ വര്‍ഷവും പുറത്തുനിന്ന് അധ്യാപകരെ കൊണ്ടുവന്നു നടത്തുന്ന പരിശീലനത്തിന് ഇത്തവണ ഫസല്‍ എന്ന തടവുകാരന് തന്നെ നേതൃത്വം നല്‍കുകയായിരുന്നു.
മുന്‍പ് യോഗ ഇന്‍സ്ട്രക്ടറായിരുന്ന ഫസല്‍ ഓരോ യോഗാമുറകളും അവയുടെ ഗുണങ്ങളും ചടങ്ങിലെത്തിയവര്ക്കായി വിവരിച്ചു. ജയില്ഹാളില് രാവിലെ ഏഴിനു തന്നെ ചടങ്ങ് ആരംഭിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശീലനത്തില്‍ 35 തടവുകാര്‍ പങ്കെടുത്തു. എല്ലാ ദിവസവും പരിശീലനം തുടരാനാണു ജയില്‍ അധികൃതരുടെ തീരുമാനം. ചടങ്ങില്‍ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാര്‍ യോഗാദിനാചരണ സന്ദേശം നല്കി. വെല്‍ഫെയര്‍ ഓഫിസര്‍ രാജേഷ് കുമാര്‍, അസിസ്റ്റന്റ് സൂപ്രണ്ട് സണ്ണി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."