സഊദിയിൽ വാറ്റ് നിരക്ക് കുത്തനെ ഉയർത്തി, ജൂലൈ മുതൽ 15 ശതമാനമായാണ് ഉയർത്തിയത്
റിയാദ്: സഊദിയിൽ വാറ്റ് നിരക്ക് കുത്തനെ ഉയർത്തി. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളും അധിക നികുതിയും ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിലുളള അഞ്ച് ശതമാനം വാറ്റ് 15 ശതമാനമായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുളള തീരുമാനങ്ങള്‍ അംഗീകരിച്ചതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ അഞ്ചു ശതമാനമുള്ള നികുതി ജൂലൈ മുതല്‍ 15 ശതമാനമാകും. വൈറസ് പ്രതിസന്ധിയെ തുടർന്ന് സഊദി അറേബ്യയുടെ സാമ്പത്തിക മേഖല നേരിട്ട പ്രതിസന്ധി സംരക്ഷിക്കാനാണു മൂല്യവര്‍ധിത നികുതി വര്‍ധിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് മൂന്നു വിധത്തിലുള്ള ആഘാതമാണ് കോവിഡ് ഏല്‍പ്പിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിൽ ഏറ്റവും പ്രധാനം മുഖ്യ വരുമാന മാര്‍ഗമായ എണ്ണക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ്. വിദേശികളുടെയും സ്വദേശികളുടെയും ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചതും അപ്രതീക്ഷിതമായ വന്‍ചെലവുകള്‍ക്ക് രാജ്യം സാക്ഷിയായതും സാമ്പത്തിക പ്രതിസന്ധി നേരിടാൻ കാരണമായതായും മന്ദിർ പറഞ്ഞു. വിലക്കയറ്റത്തെ തുടര്‍ന്ന് സഊദി പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ജീവിതച്ചെലവ് ആനുകൂല്യം ജൂണ്‍ മുതല്‍ നിര്‍ത്തലാക്കുമെന്നും പ്രഖ്യാപനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."