HOME
DETAILS
MAL
ക്വാറന്റൈനില്‍നിന്നു മുങ്ങല്ലേ; അയല്ക്കാരറിയും
backup
May 11 2020 | 03:05 AM
കായംകുളം: ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ഒന്നു പുറത്തിറങ്ങി കറങ്ങാമെന്ന് കരുതരുത്. വീടിനു പുറത്തിറങ്ങിയാല്‍ അയല്‍വീട്ടില്‍ മണി മുഴങ്ങും.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 'നല്ല ഇരിപ്പി'നുള്ള 'സുരക്ഷാ കാപ്പ്' ഡോക്ടര്‍ എം.ജി ഗിരീശന്റ പുതിയ കണ്ടുപിടുത്തമാണ്. ഈ ഉപകരണം ക്വാറന്റൈനില്‍ ഇരിക്കുന്ന ആളുടെ കൈയില്‍ ഇട്ടാല്‍ മതി.
ആള് വീടിനു പുറത്തു പോകുകയോ ഉപകരണം അഴിച്ചു മാറ്റുകയോ ചെയ്താല്‍ അടുത്തുള്ള വീട്ടില്‍ അലാറം അടിക്കും. അവര്‍ക്കു അപ്പോള്‍ തന്നെ പൊലിസിനെ വിവരം അറിയിക്കാം. ഇനി ഉപകരണം അടുത്തുള്ള പൊലിസ് സ്റ്റേഷനായിട്ടോ കണ്ട്രോള് റൂമുമായോ ബന്ധിപ്പിക്കാവുന്നതുമാണ്. ഏകദേശം 4000 രൂപയില്‍ താഴെയാണ് ഉപകരണത്തിന് ചെലവ് വരുന്നത്. 159 കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഗിരീശന്റെ പുതിയ കണ്ടുപിടുത്തം കൊവിഡ് കാലത്തിനുള്ളതാണ്.
കുറഞ്ഞ പ്രായത്തില്‍ ഇത്രയധികം കണ്ടുപിടുത്തങ്ങള്‍ നടത്തിയതിന് 'ലിംക ബുക് ഓഫ് റെക്കോര്‍ഡ്സ്' 'ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ്' 'യൂനിക് വേള്‍ഡ് റെക്കോര്‍ഡ്സ്', 'എലൈറ്റ് വേള്‍ഡ് റെക്കോര്‍ഡ്സ്' ഹോണററി ഡോക്ടറേറ്റ് യു.എസ്.എ എന്നിവ ലഭിച്ചിട്ടുള്ള ഗിരീശന് പെരുമ്പാവൂര്‍ ജയ് ഭാരത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ്. ചേരാവള്ളി പന്തപ്ലാവില്‍ മങ്ങാട്ട് വീട്ടില്‍ പി.എം ഗോപാലമേനോന്റെയും ഗിരിജ ദേവിയുടെയും മകനാണ്. ഭാര്യ: രമ്യ. മകള്‍: ആരാധ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."