കുഞ്ഞിരാമന്‍ ഗുരുക്കള്‍ വധം: പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി
തലശ്ശേരി: ജോത്സ്യനായ കുഞ്ഞിരാമന്‍ ഗുരുക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ ദിവസം ഹാരജരാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കി. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് കുമാറാണ് ജാമ്യം റദ്ദാക്കിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസിനോട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
പിണറായി പാറപ്രം കോളാട്ടെ ശിഖാലയത്തില്‍ കുഞ്ഞിരാമന്‍ ഗുരുക്കളെ(72)യാണ് ജോത്സ്യ പ്രവചന മുറിയില്‍വച്ച് കുത്തിയത്. എരഞ്ഞോളി കൂളിബസാറിലെ കോളോത്ത് ഇസ്മയിലിന്റെ മകന്‍ സി.കെ റമീസാ(40)ണ് കേസിലെ പ്രതി. 2012 ഫെബ്രുവരി നാലിന് വൈകിട്ട് കേസിനാസ്പദമായ സംഭവം. പരുക്കേറ്റ കുഞ്ഞിരാമന്‍ ഗുരുക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്കിടയില്‍ ഫെബ്രുവരി 26ന് മരണപ്പെടുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡീ.ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."