'കൊന്ന കൊതുകുകളുടെ എണ്ണം എടുക്കണോ'- ബലാകോട്ട് വിവാദത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് വി.കെ സിങ്
ന്യൂഡല്‍ഹി: ബലാക്കോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെ പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.കെ സിങ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശല്യം ചെയ്ത കൊതുകിനെ കൊന്നാല്‍, അതിന്റെ എണ്ണമെടുക്കുമോ അതോ കിടന്നുറങ്ങുമോ എന്നാണ് മുന്‍ കരസേനാ മേധാവി കൂടിയായ വി.കെ സിംങിന്റെ പരിഹാസം.
''പുലര്‍ച്ചെ 3.30ക്ക് നിറയെ കൊതുകുകള്‍ ഉണ്ടായിരുന്നു. അവയെ കൊല്ലാന്‍ ഞാന്‍ ഹിറ്റ് (കൊതുകുനാശിനി) ഉപയോഗിച്ചു. എന്നിട്ട് എത്ര കൊതുകുകളെ കൊന്നുവെന്ന് എണ്ണമെടുക്കണോ, അതോ സമാധാനമായി കിടന്നുറങ്ങണോ..?'' വി.കെ സിങ് ട്വീറ്റ് ചെയ്തു.
ബലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്നും, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് തങ്ങളുടെ ചുമതലയല്ലെന്നുമായിരുന്നു വ്യോമസേനയുടെ പ്രതികരണം.
കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്താനാകില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും പറയുകയുണ്ടായി. എന്നാല്‍ ബലാക്കോട്ട് ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ബി.ജെ.പി വക്താവ് അമിത്ഷായുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."