ബി.പി.സി.എല്‍ മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: കേന്ദ്ര പെട്രോളിയംപ്രകൃതിവാതക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കൊച്ചി ബി.പി.സി.എല്‍ മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റിഫൈനറി മലിനീകരണ നിയന്ത്രണം പാലിക്കാത്തതിനാല്‍ സമീപ വാസികള്‍ ദുരിതം അനുഭവിക്കുന്നതായി കാട്ടി വി.പി. സജീന്ദ്രന്‍ അവതരിപ്പിച്ച സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി സഭയില്‍ ഇക്കാര്യം അറിയിച്ചത്.
കമ്പനിക്ക് ചുറ്റും താമസിക്കുന്ന നിരവധി റസിഡന്റ്‌സ് അസോസിയേഷനുകള്‍ മലിനീകരണം സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്. പ്രദേശത്ത് മലിനീകരണം വളരെ കൂടുതലാണെന്നും മതിയായ ബഫര്‍ സോണ്‍, ഗ്രീന്‍ ബല്‍റ്റ് എന്നിവ സ്ഥാപിക്കണമെന്നും അല്ലെങ്കില്‍ തങ്ങളുടെ ഭൂമി കൂടി കമ്പനി ഏറ്റെടുക്കണമെന്നുമാണ് അസോസിയേഷനുകളുടെ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര നിയമം മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള അകലം, ഗ്രീന്‍ ബല്‍റ്റ്, ബഫര്‍ സോണ്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നടപടി ബി.പി.സി.എല്‍ സ്വീകരിക്കുകയും അതുവഴി ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്യണമെന്നു നേരത്തേ വിളിച്ചു ചേര്‍ത്ത ബിപിസിഎല്‍ ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."