HOME
DETAILS
MAL
വിനോദസഞ്ചാരം: സ്ഥാപനങ്ങളുടെ അംഗീകാരം പുതുക്കി നല്‍കും
backup
May 11 2020 | 03:05 AM
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും യൂനിറ്റുകള്‍ക്കും അംഗീകാരവും ക്ലാസിഫിക്കേഷനും ഡിസംബര്‍ 31 വരെ പുതുക്കി നല്‍കാന്‍ അനുമതി നല്‍കി ഉത്തരവായി.2020ല്‍ അംഗീകാരം, ക്ലാസിഫിക്കേഷന്‍ പുതുക്കേണ്ട ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹോം സ്‌റ്റേകള്‍, സര്‍വീസ്ഡ് വില്ല, ഹൗസ് ബോട്ട്, ഗ്രീന്‍ ഫാം, ഗൃഹസ്ഥലി, ടൂര്‍ ഓപറേറ്റേഴ്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും യൂനിറ്റുകള്‍ക്കും ഇത് ഡിസംബര്‍ 31 വരെ പുതുക്കി നല്‍കാന്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ക്കാണ് അനുമതി നല്‍കിയത്. കൊവിഡിനെത്തുടര്‍ന്ന് വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."