HOME
DETAILS
MAL
കെയര്‍ ഹോം പദ്ധതി: കല്യാണിക്ക് വീടൊരുങ്ങി
backup
March 06 2019 | 08:03 AM
അന്തിക്കാട്: പ്രളയത്തില്‍ വീട് തകര്‍ന്ന ചാഴൂര്‍ പഞ്ചായത്ത് പുള്ളിലെ പറമ്പത്ത് കല്യാണിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം ആലപ്പാട് പുള്ള് സഹകരണബാങ്ക് നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം ഗീതാ ഗോപി എം.എല്‍.എ നിര്‍വഹിച്ചു.
ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് അധ്യക്ഷയായി. ബാങ്ക് സെക്രട്ടറി കെ.എഫ് ജിജോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല വിജയകുമാര്‍, സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.എസ് ജയപ്രകാശ്, പഞ്ചായത്ത് അംഗം കെ. പരമേശ്വരന്, സി.പി.എം ചാഴൂര്‍ ലോക്കല്‍ സെക്രട്ടറി കെ. ആര് പ്രജിത്ത്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.ആര് കൃഷ്ണകുമാര്‍, കെ.കെ സുബ്രഹ്മണ്യന്, ബാങ്ക് പ്രസിഡന്റ് കെ.വി ഹരിലാല്‍ വി.എസ് കുമാരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."