മഴവെള്ളം സര്‍വത്ര: വടകര കൃഷിഭവനില്‍ ഇനി വിത്തിറക്കാം
വടകര: മഴ കനത്തതോടെ വടകര സിവില്‍ സ്‌റ്റേഷനിലെ ഓഫിസുകള്‍ ചോര്‍ന്നൊലിക്കുന്നു. സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വടകര കൃഷിഭവന്‍, വിത്ത് തേങ്ങ സംഭരണ ഓഫിസ്, സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ്, കൃഷിവകുപ്പ് ടെക്‌നിക്കല്‍, അസി.ഡയറക്ടര്‍ ഓഫിസ് എന്നിവിടങ്ങളിലാണ് കോണ്‍ക്രീറ്റ് ചോര്‍ന്ന് വെള്ളത്തിലായത്.
സിവില്‍ സ്‌റ്റേഷന്റെ മൂന്നാം നിലയില്‍ ചോര്‍ച്ച തടയുന്നതിന് ഷീറ്റ് സ്ഥാപിക്കാന്‍ വേണ്ടി സണ്‍ഷൈഡ് അടര്‍ത്തിമാറ്റിയതാണ് ഓഫിസിനുള്ളിലേക്ക് വെള്ളം കയറിയത്. കൂടാതെ കെട്ടിടത്തിന് മുകളില്‍ നിന്നും പുറത്തേക്ക് വെള്ളം പോകാനുള്ള പൈപ്പുകള്‍ പൊട്ടിയതും വെള്ളം കയറാന്‍ മറ്റൊരു കാരണമായി.
ഓഫിസിനുള്ളില്‍ മുഴുവന്‍ വെള്ളം വ്യാപിച്ചതോടെ ജീവനക്കാര്‍ കസേരയില്‍ കാല്‍പൊക്കിയാണ് ഇരിക്കുന്നത്. ഓഫിസുകളിലെ നെറ്റ്‌വര്‍ക്ക് സംവിധാനം പാടെ നിലച്ചിരിക്കുകയാണ്. ചുമരുകളില്‍ കൂടി വെള്ളം ഒലിച്ചിറങ്ങുന്നത് വൈദ്യുതി മൂലമുണ്ടാകുന്ന അപകടത്തിന് കാരണമായിരിക്കുകയാണ്. മാത്രമല്ല ഫയലുകളും മറ്റും നശിക്കാനും സാധ്യതയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
താലൂക്കിലെ മുഴുവന്‍ കൃഷി സംബന്ധമായ ഫയലുകളും നീക്കേണ്ട ഈ ഓഫിസ് വെള്ളത്തിനടിയിലായത് പ്രതിഷേധത്തിന് ഇടയാക്കി.
തഹസില്‍ദാര്‍, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമൊന്നുമായിട്ടില്ല. കൃഷി ഓഫിസ് വിത്തിറക്കാന്‍ പാകമായ വയല്‍പോലെയായ സ്ഥിതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."