പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍
ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രി ഓഫിസിനു മുന്നില്‍ തുണിയുരിഞ്ഞു. ഏഴ് കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയുണ്ടായിരുന്നുവെങ്കില്‍ പിന്നീടത് നടക്കാത്തതിനെത്തുടര്‍ന്നാണ് തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിക്കേണ്ട നിവേദനം അവര്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും ചെയ്തു.
ആദ്യം ഒരാള്‍ നഗ്നനായി പ്രകടനം വിളിക്കുകയും പിന്നാലെ ഓരോരുത്തരായി തുണിയുരികയുമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്‍ മൂന്നു പേര്‍ പ്രതിഷേധിക്കുന്നതാണ് ചാനലുകളില്‍ കാണിക്കുന്നത്. വരള്‍ച്ചാ സഹായ ധനമായി 40,000 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരത്തിലുള്ളത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തിവരികയാണ്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."